പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 29ന് കര്‍ലാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ് മത്സരം നടത്തും.
രാവിലെ ഒമ്പതിന് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി തുടങ്ങിയവര്‍ സന്നിഹിതരാകും. സമാപന സമ്മേളനത്തില്‍ ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത് മുഖ്യാതിഥിയാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ സമ്മാന വിതരണം നടത്തും. മത്സരത്തില്‍ ഒന്ന് മുതല്‍ നാല് വരെ സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10,000, 5,000, 3,000, 2,000 രൂപ സമ്മാനം നല്‍കും.
Tags : Nattuvishesham DistrictNews DeepikaNews