സംസ്ഥാനതല ക്വിസ് മത്സരം കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിൽ എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു.
കൈതപ്പൊയില്‍:കുട്ടികൾക്ക് പറന്നുയരാൻ വിശാലമായ ആകാശവും ചിറകുകൾക്ക് കരുത്തും നൽകുകയാണ് സമൂഹത്തിന്റെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും കടമയെന്ന് എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞിമൊയ്തീൻ.
എംഇഎസ് സ്കൂൾ എഡ്യൂക്കേഷൻ ബോർഡ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരം കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.ചടങ്ങിൽ എംഇഎസ് സ്കൂൾ എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി കെ.എം.ഡി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.
എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ ചെയർമാൻ ടി.കെ.സി. മുഹമ്മദ് പതാക ഉയർത്തി. കോടഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, സ്കൂൾ വൈസ് ചെയർമാൻ ആർ.കെ. മൊയ്തീൻ കോയ, എംഇഎസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ആർ.കെ.ഷാഫി, സ്കൂൾ ജോ. സെക്രട്ടറി പി.ജാഫർ, എംഇഎസ് പുതുപ്പാടി യൂണിറ്റ് പ്രസിഡന്റ് ടി. കെ.സുബൈർ, പിടിഎംഎ പ്രസിഡന്റ് മുഹമ്മദ് അലി, സ്കൂൾ പ്രിൻസിപ്പൽ ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News