x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ പാ​ദ​സ​രം മോ​ഷ്ടി​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 11:59 PM IST | Updated: September 15, 2026 11:59 PM IST

പ്രതീകാത്മക ചിത്രം

മു​ഹ​മ്മ: ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ ഒ​രു​പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് അ​ത്തി​ക്കാ​ട് വീ​ട്ടി​ൽ സ​ജി​മോ​ന്‍റെ ഭാ​ര്യ ശ​ശി​ക​ല​യു​ടെ പാ​ദ​സര​മാ​ണ് ക​വ​ർ​ന്ന​ത്.

ആ​ല​പ്പു​ഴ കളക്‌ടറേറ്റി​ലെ റ​വ​ന്യൂ വി​ഭാ​ഗം സീ​നി​യ​ർ ക്ല​ർ​ക്കാ​ണ് ശ​ശി​ക​ല. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലിനാണ് സം​ഭ​വം. ജ​ന​ലി​ലൂ​ടെ കൈ​യി​ട്ടാ​ണ് പാ​ദ​സ​രം പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

കാ​ലി​ൽ​നി​ന്ന് പാ​ദ​സ​രം പൊ​ട്ടി​ച്ച​പ്പോ​ൾ ശ​ശി​ക​ല ബ​ഹ​ളം വ​ച്ചു. ഇ​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ചൂ​ടു​കാ​ര​ണം ജ​ന​ൽ പൂ​ർ​ണ​മാ​യും അ​ട​ച്ചി​രി​ന്നി​ല്ല. മ​ണ്ണ​ഞ്ചേ​രി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up