x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​സ​ൻ​സി​ല്ലാ​ത്ത വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്ക് പി​ഴ ചു​മ​ത്തും

വെബ് ഡെസ്ക്
Published: September 16, 2026 12:04 AM IST | Updated: September 16, 2026 12:04 AM IST

പ്രതീകാത്മക ചിത്രം

ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ഭീ​തി​യു​യ​ർ​ത്തു​ന്ന തെ​രു​വുനാ​യ്ക്ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നും ന​ഗ​ര​സ​ഭാ തീ​രു​മാ​നം. അ​ക്ര​മ​കാ​രി​ക​ളും രോ​ഗ​ബാ​ധി​ത​രു​മാ​യ തെ​രു​വുനാ​യ്ക്ക​ളു​ടെ ദ​യാ​വ​ധം, സ്‌​ട്രെ ഡോ​ഗ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മ​നീ​ഷ് കീ​ഴാ​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​ഡി. ദീ​പ, വെ​റ്ററി​ന​റി സ​ർ​ജ​ൻ ഡോ. ​കെ.എ​സ്. ഷി​ബു, കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള തീ​ർ​ഥാ​ട​ന​വും ശ​ബ​രി​മ​ല സീ​സ​ണും ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ഊ​ർ​ജി​ത​മാ​യി ന​ട​പ്പി​ലാ​ക്കും.
പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ

ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി നാ​യ്ക്ക​ൾ​ക്കാ​യു​ള്ള ഷെ​ൽ​ട്ട​റും എ​ബി​സി സെന്‍ററും അ​ടി​യ​ന്ത​ര​മാ​യി നി​ർ​മി​ക്കും. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ര​ണ്ടു ല​ക്ഷം രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. അ​പ​ക​ട​നി​ല​യി​ലു​ള്ള നാ​യ്ക്ക​ളു​ടെ ദ​യാ​വ​ധം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

വ​ള​ർ​ത്തു​നാ​യ്ക്ക​ളെ ഉ​ട​മ​സ്ഥ​ർ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്ന പ്ര​വ​ണ​ത ക​ർ​ശ​ന​മാ​യി ത​ട​യും. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് എ​ടു​ക്കു​ക​യും മൈ​ക്രോ ചി​പ്പ് ഘ​ടി​പ്പി​ക്കു​ക​യും വേ​ണം. ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ നാ​യ്ക്ക​ളെ പൊ​തു​വ​ഴി​ക​ളി​ൽ അ​ഴി​ച്ചു​വി​ടു​ന്ന ഉ​ട​മ​ക​ളി​ൽനി​ന്ന് വ​ൻ​തു​ക പി​ഴ ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up