x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വുനാ​യ​ ഷെ​ല്‍​ട്ട​ര്‍ ഹോം പ​ദ്ധ​തി നീളുന്നു

വെബ് ഡെസ്ക്
Published: October 28, 2026 12:23 AM IST | Updated: October 28, 2026 12:23 AM IST

സ്വ​ന്തം ലേ​ഖ​ക​ന്‍
നെ​യ്യാ​റ്റി​ന്‍​ക​ര: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ തെ​രു​വുനാ​യ ശ​ല്യം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പം. തെ​രു​വു നാ​യ​ക​ള്‍​ക്കാ​യു​ള്ള ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍. യാ​തൊ​രു ന​ട​പ​ടി​യും ആ​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം. ഇ​ക്ക​ഴി​ഞ്ഞ മാ​സ​മാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര കൂ​ട്ട​പ്പ​ന വാ​ര്‍​ഡ് പ്ര​ദേ​ശ​ത്ത് മൂ​ന്നുപേ​രെ തെ​രു​വുനാ​യ ആ​ക്ര​മി​ച്ച​ത്. നാ​യ​യ്ക്ക് പേ ​വി​ഷബാ​ധ​യു​ള്ള​താ​യി പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു.
അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടു​ന്ന​തി​നുമു​ന്പു നാ​യ​യെ നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫും ബി​ജെ​പി​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി. കൗ​ണ്‍​സി​ല്‍ യോ​ഗം പോ​ലും ഇ​രു മു​ന്ന​ണി​ക​ളും ബ​ഹി​ഷ്ക​രി​ച്ചു. എ​ന്നാ​ല്‍ യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പിയു​ടെ​യും ഈ ​നീ​ക്ക​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി തെ​രു​വു നാ​യ​ക​ള്‍​ക്ക് ഷെ​ല്‍​ട്ട​ര്‍ എ​ന്ന ന​ഗ​ര​സ​ഭ പ​ദ്ധ​തി ഡി​പി​സി അം​ഗീ​ക​രി​ച്ചു​വെ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍ ഹീ​ബ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള​ട​ക്കം പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.

അ​തേ സ​മ​യം, ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി തെ​രു​വുനാ​യ വി​ഷ​യ​ത്തി​ല്‍ ഉ​ദാ​സീ​ന​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ എ. ​സ​ലിം ആ​രോ​പി​ച്ചു. തെ​രു​വു നാ​യ​ക​ള്‍​ക്ക് ഷെ​ല്‍​ട്ട​ര്‍ പ​ദ്ധ​തി​യെ​ന്നൊ​ക്കെ അ​വ​കാ​ശം ഉ​യ​ര്‍​ത്തു​ന്നു​വെ​ങ്കി​ലും ആ​ളു​ക​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള പ​രി​പാ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡു​ക​ളി​ല്‍ തെ​രു​വു നാ​യ​ക​ള്‍ അ​ക്ര​മാ​സ​ക്ത​രാ​യി തു​ട​രു​ന്നു​വെ​ന്ന് ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ ജി. ​ശി​വ​കു​മാ​ര്‍ ആ​രോ​പി​ച്ചു. പു​ന്ന​യ്ക്കാ​ട് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പേ​ര്‍ തെ​രു​വു നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​രാ​യി. തെ​രു​വു നാ​യ​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലും ഷെ​ല്‍​ട്ട​ർ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​ലും ന​ഗ​ര​സ​ഭ അ​നാ​സ്ഥ കാ​ട്ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ന്താ​യാ​ലും, ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ പ​ല​യി​ട​ത്തും തെ​രു​വു നാ​യ​ക​ളു​ടെ സാ​ന്നി​ധ്യം വ​ഴി​യാ​ത്ര​ക്കാ​രെ​യും ത​ദ്ദേ​ശ​വാ​സി​ക​ളെ​യു​മൊ​ക്കെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.

Tags :

Recent News

Corehub Up