x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വുനാ​യ​് ആ​ക്ര​മ​ണം: നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാത്തതിൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം


Published: May 14, 2026 07:05 AM IST | Updated: May 14, 2026 07:05 AM IST

എരു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ് നാ​യ​്ക്ക​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക​യ​റാ​ൻ ശ്ര​മി​ച്ച നേ​താ​ക്ക​ളേ​യും പ്ര​വ​ർ​ത്ത​ക​രേ​യും പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച​യും തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ക​ട​ങ്ങോ​ട് മ​ന​പ്പ​ടി, തെ​ക്കു​മു​റി, മി​ല്ല് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ര​ണ്ടു​മാ​സം മു​മ്പ് ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​റ​ക്കാ​ട് കൊ​ല്ല​ൻ​പ​ടി​യി​ൽ കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ പേ ​വി​ഷ​ബാ​ധ​യു​ള്ള നാ​യ വീ​ടി​ന്‍റെ അ​ക​ത്തു​ക​യ​റി ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ കി​ട​പ്പ് രോ​ഗി​യാ​യ മ​ക​നും ഗു​രു​ത​ര​മാ​യി ക​ടി​യേ​റ്റു.

തെ​രു​വു​നാ​യ ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ഷ​ട്ട​ർ ഒ​രു​ക്കും എ​ന്നും നാ​യ​ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഇ​തി​നാ​വ​ശ്യ​മാ​യ യാ​തൊ​രു ന​ട​പ​ടി​യും കൈ​കൊ​ണ്ടി​ട്ടി​ല്ല എ​ന്ന് ആ​രോ​പി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​ർ ഉ​ൾ​പ്പടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ഷ​റ​ഫു പ​ന്നി​ത്ത​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലാം വ​ലി​യ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി ക​യ​റാ​ൻ ശ്ര​മി​ച്ച​ത് പൊ​ലി​സ് ത​ട​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. പോ​ലീ​സും പ്ര​വ​ർ​ത്ത​ക​നും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ന​ട​ന്നു.

ഷ​റ​ഫു പ​ന്നി​ത്ത​ടം, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ജു താ​രു, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ബ്രാ​ഹിം, സു​നി​ത്ത് മ​ണ്ടം​പ​റ​മ്പ് എ​ന്നി​വ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു.ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​എ​ച്ച്. നൗ​ഷാ​ദ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി​ഷ​യ​കു​മാ​ർ, പി.​യു. പ്ര​കാ​ശ​ൻ, വി.​വൈ. മു​ഹ​മ്മ​ദാ​ലി, ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.യുഡിഎ​ഫ് മെ​മ്പ​ർ​മാ​രാ​യ സൈ​ബു​ന്നി​സ ഷ​റ​ഫു, കു​മാ​രി മു​ര​ളി, ആ​മി​ന സു​ലൈ​മാ​ൻ, ബാ​ഹ്യാദ്രി, ​അ​ശോ​ക​ൻ, തോ​മാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ്


എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തിൽ തെ​രു​വുനാ​യ ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഷെ​ൽ​ട്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രു​ക​യാ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ സ​മ​രം അ​പ​ഹാ​സ്യ​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ കെ.​എം. നൗ​ഷാ​ദ് പ​റ​ഞ്ഞു.

തെ​രു​വു​നാ​യ​്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യംക​ര​ണം ന​ട​ത്തി ഷെ​ൽ​ട്ട​റി​ൽ ആ​ക്കു​ന്ന​തി​നാ​യി ഈ ​ഭ​ര​ണസ​മി​തി 20 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി വെ​ച്ചി​ട്ടു​ണ്ട്. ഷെ​ൽ​ട്ട​ർ നി​ർ​മി​ക്കു​ന്ന​തി​ന് വ​ന​ത്തി​നോ​ട് ചേ​ർ​ന്ന് വി​ജ​ന​മാ​യ പ​ഞ്ചാ​യ​ത്ത് പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ടം നി​ർ​മി​ച്ച് ര​ണ്ട് കെ​യ​ർ ടേക്ക​ർ​മാ​രെ നി​യ​മി​ക്കും. പ​ല ഡി​പ്പാ​ർ​ട്ടു​മെ​ന്‍റുക​ളു​ടെ സ​ഹാ​യ​വും ഇ​ക്കാ​ര്യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ട്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ പു​തി​യ മ​ന്ത്രി​സ​ഭ നി​ല​വി​ൽ വ​രാ​ത്ത​തി​നാ​ൽ ഒ​രു വ​കു​പ്പി​ലും ഒ​രു കാ​ര്യ​വും ന​ട​ക്കു​ന്നി​ല്ല.

ഭ​ര​ണസ്തം​ഭ​നം മൂ​ലം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തെ​ല്ലാം മ​റ​ച്ചു വെ​ച്ച് കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യ സ​മ​ര​മാ​ണ് ന​ട​ത്തു​ന്ന​ത്. ജ​ന​ങ്ങ​ൾ ഇ​ത് തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Tags : nattu vishesham Street attack Kadangod Panchayat

Recent News

Corehub Up