x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ഴി​യാ​ർ സ്കൂ​ളി​ന് തു​ണ​യാ​യി ന​ല്ല സ​മ​ര്യാ​ക്കാ​രെ​ത്തി


Published: June 4, 2026 04:05 AM IST | Updated: June 4, 2026 04:05 AM IST

മൂ​ഴി​യാ​ർ സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ൽ ഗു​ഡ് സ​മ​രി​റ്റ​ൻ ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് റി​ലീ​ഫ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം നി​ർ​വ​ഹി​ച്ച് ചെ​യ​ർ​മാ​ൻ ഫാ. ​ബെ​ൻ​സി മ

റാ​ന്നി : കാ​ടി​ന്‍റെ മ​ക്ക​ൾ​ക്ക്‌ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​വു​മാ​യി ഇ​ക്കൊ​ല്ലാ​വും ന​ല്ല സ​മ​ര്യാ​ക്കാ​രെ​ത്തി. മൂ​ഴി​യാ​ർ സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​നു​ബ​ന്ധി​ച്ചു ഗു​ഡ് സ​മ​രി​റ്റ​ൻ ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് റി​ലീ​ഫ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി.

മൂ​ഴി​യാ​ർ സാ​യി​പ്പ​ൻ​കു​ഴി ഗി​രി​വ​ർ​ഗ കോ​ള​നി, ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ എ​ന്നി​വ​ർ പ​ഠി​ക്കു​ന്ന സ്കൂ​ളാ​ണി​ത്. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​തി അ​നീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ.​എ. മൃ​ണാ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സു​ദീ​പ് കു​മാ​ർ, ബി​നു കെ. ​സാം, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​സ്. പ്രേം, ​സു​നി​ൽ സ​ണ്ണി, ബേ​ബി ജോ​ൺ മ​ണി​മ​ലേ​ത്ത്, ബി​ന്നി ജോ​ൺ ത​ല​ക്കോ​ട്ട്, രാ​ജേ​ശ്വ​രി, അ​ശ്വി​ൻ രാ​ജു, പ്ര​വീ​ൺ ജോ​സ് പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up