x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​മ​ശേ​രി​യി​ൽ വ്യാ​പാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കവർച്ച; പ്ര​തിയെ പിടികൂടി


Published: June 4, 2026 04:37 AM IST | Updated: June 4, 2026 04:37 AM IST

അ​ഖി​ൽ സാ​ബു

ക​ള​മ​ശേ​രി: സൗ​ത്ത് ക​ള​മ​ശേ​രി​യി​ൽ വ്യാ​പാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കവർച്ച നടത്തിയ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂടി. ക​ള​മ​ശേ​രി ഗ്ലാ​സ് ഫാ​ക്ട​റി കോ​ള​നി സ്വ​ദേ​ശി അ​ഖി​ൽ സാ​ബു(30) വി​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വ്യാ​പാ​രി ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ൽ ശി​വ​ശ​ങ്ക​ര​ന്‍ നാ​യ​ര്‍(72) ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യാ​യി​രു​ന്നു സം​ഭ​വം. സൗ​ത്ത് ക​ള​മ​ശേ​രി മ​ഞ്ഞു​മ്മ​ല്‍ റോ​ഡി​ലെ ശി​വ​ശ​ങ്ക​ര​ന്‍ നാ​യ​രു​ടെ എ​ൻ​എ​സ് എ​ന്ന പ​ല​ച​ര​ക്ക് ക​ട​യി​ലെ​ത്തി​യ പ്ര​തി ചി​ല സാ​ധ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ അ​വ എ​ടു​ത്തു ന​ല്‍​കു​ന്ന സ​മ​യ​ത്ത് ഇ​യാ​ളെ പി​ന്നി​ല്‍ നി​ന്നും ച​വി​ട്ടി വീ​ഴ്ത്തി​യ പ്ര​തി ക​ഴു​ത്തി​ലും നെ​ഞ്ചി​ലും കു​ത്തു​ക​യും മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഗ്ലാ​സ് ഫാ​ക്ട​റി കോ​ള​നി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up