x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ മ​ര്‍​ദി​ച്ച കേ​സ് : മു​ഖ്യ​പ്ര​തി അ​ക്ബ​റി​ന് സെ​ക്‌​സ് റാ​ക്ക​റ്റു​മാ​യി ബ​ന്ധം


Published: June 4, 2026 04:38 AM IST | Updated: June 4, 2026 04:38 AM IST

കൊ​ച്ചി: ക​മ​ന്‍റ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത പെ​ണ്‍​കു​ട്ടി​ക​ളെ മ​ര്‍​ദി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ക്ബ​ര്‍ സെ​ക്‌​സ് റാ​ക്ക​റ്റി​ലെ മു​ഖ്യ​ക​ണ്ണി​യെ​ന്ന് പോ​ലീ​സ്. പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ 2025ല്‍ ​ക​ട​വ​ന്ത്ര പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​നാ​ശാ​സ്യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ്. ക​ലൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍​പ്പോ​യ അ​ക്ബ​ര്‍ അ​ട​ക്കം ഏ​ഴു പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. അ​ക്ബ​റി​ന്‍റെ ബി​സി​ന​സു​ക​ള്‍ സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. ഇ​യാ​ളു​ടെ ല​ഹ​രി ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

ജോ​ലി തേ​ടി കൊ​ച്ചി​യി​ലെ​ത്തി​യ അ​ക്ബ​ര്‍ ക​ലൂ​രി​ലെ ഒ​രു ലോ​ഡ്ജി​ല്‍ കെ​യ​ര്‍ ടേ​ക്ക​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് മൂ​ന്ന് നി​ല​യു​ള്ള ലോ​ഡ്ജി​ലെ ര​ണ്ടാം നി​ല മു​ഴു​വ​ന്‍ ലീ​സി​നെ​ടു​ത്ത ഇ​യാ​ള്‍ സ്ത്രീ​ക​ളെ താ​മ​സി​പ്പി​ച്ച് അ​നാ​ശാ​സ്യ കേ​ന്ദ്രം ന​ട​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പേ​രും ഒ​ളി​വി​ല്‍​പ്പോ​യ മൂ​ന്ന് യു​വാ​ക്ക​ളും ഈ ​ലോ​ഡ്ജി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ആ​ക്ര​മ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​ക​ള്‍ അ​ക്ബ​റി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ന്ന സ​മ​യം പ്ര​ധാ​ന പ്ര​തി​യ​ട​ക്ക​മു​ള്ള​വ​ര്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 4.34ന് ​ക​ലൂ​ര്‍ പാ​വ​ക്കു​ളം ക്ഷേ​ത്ര​ത്തി​നു​സ​മീ​പം ച​ക്കാ​ല​പ്പാ​ട​ത്തു​വ​ച്ചാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രെ പ​ത്തം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ആ​ര്‍​ആ​ര്‍​ബി മ​ത്സ​ര പ​രീ​ക്ഷ​യ്ക്കാ​യി ക​ലൂ​രി​ല്‍ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ 21കാ​രി എ​ന്നി​വ​രാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

പ​ഠ​ന​ത്തി​നി​ടെ പു​റ​ത്തു​പോ​യി ചാ​യ കു​ടി​ച്ചു മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പ​ത്തം​ഗ സം​ഘ​ത്തി​ലെ യു​വ​തി​ക​ള്‍ ഇ​വ​രെ പ​രി​ഹ​സി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. ഇ​തു ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​ധാ​ന പ്ര​തി അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ക്കു​ക​യും ദേ​ഹ​ത്ത് തൊ​ടാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up