കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കൊച്ചിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്നായി 36 പേരെ അറസ്റ്റ് ചെയ്തു. സിറ്റി പരിധിയില്‍ 90 ഇടങ്ങളില്‍ നടത്തിയ പരിശോധനകളിൽ 33 എന്‍ഡിപിഎസ് കേസുകളും ഏഴ് കോപ്ട കേസുകളും രജിസ്റ്റര്‍ ചെയ്തു.
തൃക്കാക്കര കൊല്ലംകുടിമുകള്‍ ഭാഗത്തെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ മൂന്നു പേരെ പിടികൂടി. പാലക്കാട് കൈതക്കുഴി സ്വദേശി അര്ജുന് (30), കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി രതീഷ് (33), കളമശേരി സ്വദേശി ആസിഫ് (36) എന്നിവരെ കൊച്ചി സിറ്റി ഡാന്‍സാഫ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കല്‍ നിന്ന് 437.28 ഗ്രാം എംഡിഎംഎയും ആഡംബര കാറും മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ച ലക്ഷം രൂപയും കസ്റ്റഡിയിലെടുത്തു.
ലഹരിക്കാരെ പൊക്കാന്‍ പ്രത്യേക സ്ക്വാഡ്
ഓപ്പറേഷന്റെ ഭാഗമായി ലഹരിമരുന്ന് വില്ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, ആഡംബര ഹോട്ടലുകള്‍, ഡിജെ പാര്‍ട്ടികള്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകസംഘം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Tags : Local News Nattuvishesham Ernakulam