ആന്ധ്രാ പ്രതിനിധി സംഘം സപ്ലൈകോ സന്ദര്‍ശിച്ചപ്പോള്‍.
കൊച്ചി: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ (സപ്ലൈകോ) പ്രവര്‍ത്തനരീതികളും ബിസിനസ് മാതൃകയും പഠിക്കുന്നതിനായി ആന്ധ്രാപ്രദേശ് സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്നുള്ള നാലംഗ പ്രതിനിധി സംഘം സപ്ലൈകോ സന്ദര്‍ശിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ശേശഗിരി റാവു, ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ പത്മ, കണ്‍സള്‍ട്ടന്റ് ഹേമന്ത് കുമാര്‍ കവലി, കണ്‍സള്‍ട്ടന്റ് ശ്രാവണി ജമ്മുല എന്നിവരാണ് സംഘത്തിലുള്ളത്.
സപ്ലൈകോയുടെ റീട്ടെയ്ല്‍ പ്രവര്‍ത്തനങ്ങള്‍, പൊതുവിതരണ സംവിധാനങ്ങള്‍, വിതരണ ശൃംഖല മാനേജ്മെന്റ്, ഉപഭോക്തൃ സേവനപ്രചാരണ പ്രവര്‍ത്തനങ്ങള്‍, സുസ്ഥിര ബിസിനസ് മാതൃകകള്‍ എന്നിവയെക്കുറിച്ച് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനം. ഉപഭോക്തൃ ക്ഷേമത്തിലും വിപണി ഇടപെടലുകളിലും സപ്ലൈകോ വഹിക്കുന്ന മാതൃകാപരമായ പങ്ക് മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രചോദനമാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
സന്ദര്ശനത്തിന്റെഭാഗമായി സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന്, ജനറല്‍ മാനേജര്‍ എം.യു. ബിജു, മാര്‍ക്കറ്റിംഗ് അഡീഷണല്‍ ജനറല്‍ മാനേജര്‍ എം.ആര്. ദീപു എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
Tags : Local News Nattuvishesham Ernakulam