x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളി​ൽ മി​ക​വി​നൊ​പ്പം ന​ന്മ​യും വ​ള​ര​ണം: സി​പ്പി പ​ള്ളി​പ്പു​റം


Published: June 4, 2026 04:40 AM IST | Updated: June 4, 2026 04:40 AM IST

ദീ​പി​ക​യും ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​മേ​ഴ്‌​സ് ല​ക്ഷ്യ​യും ചേ​ർ​ന്നു കൂ​ന​മ്മാ​വിൽ സം​ഘ​ടി​പ്പി​ച്ച വി​ജ​യോ​ത്സ​വം 2026ൽ ​ആ​ദ​രി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ, ഉ​ദ്ഘാ​ട​ക​നാ​യ ബാ​

കൊ​ച്ചി: പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന​തി​നൊ​പ്പം, ന​ന്മ​യും ക​രു​ണ​യും ജീ​വി​ത​ത്തി​ൽ മു​റു​കെ​പ്പി​ടി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സാ​ധി​ക്ക​ണ​മെ​ന്നു ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സി​പ്പി പ​ള്ളി​പ്പു​റം.

ദീ​പി​ക​യും ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​മേ​ഴ്‌​സ് ല​ക്ഷ്യ​യും ചേ​ർ​ന്നു കൂ​ന​മ്മാ​വ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ജ​യോ​ത്സ​വം 2026 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൂ​ല്യ​ങ്ങ​ളും ധാ​ർ​മി​ക​ത​യും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന പു​തി​യ കാ​ല​ത്തു, പോ​യ​കാ​ല​ത്തി​ന്‍റെ ത​നി​മ​ക​ളെ അ​റി​യാ​നും അ​വ​യോ​ടു നീ​തി പു​ല​ർ​ത്താ​നും ന​മു​ക്കു സാ​ധി​ക്ക​ണം. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക പു​രോ​ഗ​തി​യി​ൽ സു​പ്ര​ധാ​ന​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള ദീ​പി​ക ന​ട​ത്തു​ന്ന വി​ജ​യോ​ത്സ​വം മാ​തൃ​ക​യാ​ണെ​ന്നും സി​പ്പി പ​ള്ളി​പ്പു​റം പ​റ​ഞ്ഞു.

രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ല​സ്ടു, പ​ത്ത് ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ല​ക്ഷ്യ വി​പി അ​ക്കാ​ദ​മി​ക് അ​വി​നാ​ഷ് കു​ളൂ​ർ സെ​മി​നാ​ർ ‌ന​യി​ച്ചു.

കൂ​ന​മ്മാ​വ് ചാ​വ​റ​ദ​ർ​ശ​ൻ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മെ​ജി​റ്റ് വ​ട്ടോ​ലി, രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് എ​ജി​എം മാ​ർ​ക്ക​റ്റിം​ഗ് റെ​ബി ജോ​ർ‌​ജ്, സീ​നി​യ​ർ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ബി​നോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ജ​യോ​ത്സ​വം അ​ങ്ക​മാ​ലി​യി​ൽ ഇ​ന്ന്

കൊ​ച്ചി: ദീ​പി​ക ആ​ബേ സ​ർ​വീ​സ​സു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ​യോ​ത്സ​വം 2026 ആ​ദ​ര സ​മ്മേ​ള​ന​വും ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും ഇ​ന്ന് അ​ങ്ക​മാ​ലി​യി​ൽ ന​ട​ക്കും.

ഡി ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ൽ (ഡി​സ്റ്റ്) രാ​വി​ലെ പ​ത്തി​നു സെ​മി​നാ​ർ ആ​രം​ഭി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബെ​ന്നി ബ​ഹ​നാ​ൻ എം​പി, അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

അ​ങ്ക​മാ​ലി മേ​ഖ​ല​യി​ൽ പ്ല​സ്ടു, പ​ത്ത് ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ളെ​യും ആ​ദ​രി​ക്കും. ര​ജി​സ്ട്രേ​ഷ​ന് 9387549065 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കു​ക. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും ഉ​ണ്ടാ​കും.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up