x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ല്‍


Published: June 4, 2026 04:02 AM IST | Updated: June 4, 2026 04:02 AM IST

കോ​ഴ​ഞ്ചേ​രി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ 18കാ​ര​നെ ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ​ന്മു​ള നാ​ര​ങ്ങാ​നം സ്വ​ദേ​ശി ഉ​ണ്ണൂ​ലി​ക്ക​ല്‍ പാ​റ​യി​ടു​ക്കി​ല്‍ എ​സ്. സ​ജി​ത്ത് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് ആ​റ​ന്മു​ള നെ​ല്ലി​ക്കാ​ല​യി​ലു​ള്ള ഒ​രു വീ​ടിന്‍റെ ചി​മ്മി​നി മ​റ​ച്ചി​രു​ന്ന നെ​റ്റ് ഇ​ള​ക്കി മാ​റ്റി ഒ​രു ക​യ​ര്‍ കെ​ട്ടി ചി​മ്മി​നി​ക്കു​ള്ളി​ലൂ​ടെ ഇ​റ​ങ്ങി വീ​ടി​നു​ള്ളി​ലെ മേ​ശ​യി​ല്‍ നി​ന്നും 5500 രൂ​പ മോ​ഷ്ടി​ച്ച​താ​യാ​ണ് കേ​സ്.

സ്ഥ​ല​ത്തെ​യും പ​രി​സ​ര​ത്തെ​യും നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് മെ​ലി​ഞ്ഞ ശ​രീ​ര​പ്ര​കൃ​തി ഉ​ള്ള​വ​ര്‍ ആ​യി​രി​ക്കാം കു​റ്റ​കൃ​ത്യ​ത്തി​ന് പി​ന്നി​ല്‍ എ​ന്ന നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​യ പോ​ലീ​സ് ആ ​രീ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് സ​ജി​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

ആ​റ​ന്മു​ള എ​സ് എ​ച്ച്ഒ വി. ​സ​ജു, എ​സ്ഐ ആ​ഷി​ല്‍ ര​വി, സി​പി​ഒ​മാ​രാ​യ വി​ഷ്ണു, ജി​ഷ്ണു, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സ​ജി​ത്തി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up