x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ പ്ര​വേ​ശ​നം: ജി​ല്ല​യി​ൽ 12,081 അ​പേ​ക്ഷ​ക​ർ


Published: June 4, 2026 04:11 AM IST | Updated: June 4, 2026 04:11 AM IST

പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് ജി​ല്ല​യി​ൽ 12081 അ​പേ​ക്ഷ​ക​ർ. എ​സ്എ​സ്എ​ൽ​സി ക​ഴി​ഞ്ഞ 11292 അ​പേ​ക്ഷ​ക​രാ​ണ് പ്ല​സ് വ​ണ്ണി​നു​ള്ള​ത്. സി​ബി​എ​സ്ഇ​യി​ൽ നി​ന്ന് 605, ഐ​സി​എ​സ്ഇ​യി​ൽ നി​ന്ന് 108, ഇ​ത​ര പ​രീ​ക്ഷാ ബോ​ർ​ഡു​ക​ളി​ൽ നി​ന്ന് 76 പേ​രും അ​പേ​ക്ഷ​ക​രാ​യു​ണ്ട്.

ജി​ല്ല​യ്ക്കു പു​റ​ത്തു നി​ന്ന് 2843 അ​പേ​ക്ഷ​ക​രാ​ണ് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ലേ​ക്ക് 27 പേ​രും അ​പേ​ക്ഷ നല്കി​യി​ട്ടു​ണ്ട്.

പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു. എ​ട്ടി​നാ​ണ് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ്. ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 15നു ​ന​ട​ക്കും. ജൂ​ലൈ ഒ​ന്നു​വ​രെ മു​ഖ്യ​അ​ലോ​ട്ട്മെ​ന്‍റു​ക​ളു​ണ്ടാ​കും. ജൂ​ലൈ ര​ണ്ടി​ന് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം.

പ്ല​സ് വ​ൺ സീ​റ്റു​ക​ൾ 14,072

296 ബാ​ച്ചു​ക​ളി​ലാ​യി പ്ല​സ് വ​ണ്ണി​ന് 14072 സീ​റ്റു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ആ​വ​ശ്യാ​നു​സ​ര​ണം സീ​റ്റു​ക​ളു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ അ​ഡീ​ഷ​ണ​ൽ സീ​റ്റു​ക​ളോ മാ​ർ​ജി​ന​ൽ സീ​റ്റു​ക​ളോ ന​ൽ​കി​യി​ട്ടി​ല്ല. ഇ​ക്കൊ​ല്ലം 9200 കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി​ക്ക് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത്. 1500 ഓ​ളം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​റ്റു​ക​ളും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ണ്ട്.

സ​യ​ൻ​സ്, ഹ്യു​മാ​നി​റ്റീ​സ്, കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 81 ബാ​ച്ചു​ക​ളാ​ണു​ള്ള​ത്. 4050 കു​ട്ടി​ക​ൾ​ക്ക് മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ ഈ ​സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാം. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ 175 ബാ​ച്ചു​ക​ളി​ലാ​യി 8750 കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം.

29 അ​ൺ​എ​യ്ഡ​ഡ് ബാ​ച്ചു​ക​ൾ​ക്ക് 1450 സീ​റ്റു​ക​ളു​ണ്ട്. മൂ​ന്ന് സ്പെ​ഷ​ൽ സ്കൂ​ൾ ബാ​ച്ചു​ക​ളി​ൽ 122 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഒ​രു റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ൽ 50 കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കും. ടെ​ക്നി​ക്ക​ൽ സ്കൂ​ളു​ക​ളി​ലെ ഏ​ഴ് ബാ​ച്ചു​ക​ളി​ലാ​യി 100 സീ​റ്റു​ക​ളു​ണ്ട്. ജി​ല്ല​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​വ​ർ​ക്കെ​ല്ലാം സീ​റ്റ് ഉ​റ​പ്പാ​ണ്. എ​ന്നാ​ൽ ഇ​ഷ്ട വി​ദ്യാ​ല​യ​ങ്ങ​ളും ഇ​ഷ്ട വി​ഷ​യ​ങ്ങ​ളും ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ബു​ദ്ധി​മു​ട്ടാ​കും.

സാ​ധാ​ര​ണ നി​ല​യി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സീ​റ്റ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണു​ള്ള​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ പ​ല സ്കൂ​ളു​ക​ൾ​ക്കും ആ​വ​ശ്യാ​നു​സ​ര​ണം കു​ട്ടി​ക​ളെ ല​ഭി​ച്ചി​രു​ന്നി​ല്ല.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up