x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട് വി​റ​പ്പി​ച്ച് തെ​രു​വുനാ​യ്ക്ക​ൾ


Published: June 4, 2026 06:48 AM IST | Updated: June 4, 2026 06:48 AM IST

കാ​യം​കു​ളം: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി കാ​യം​കു​ള​ത്ത് വീ​ണ്ടും തെ​രു​വുനാ​യ ആ​ക്ര​മ​ണം സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ൾ​പ്പെടെ എ​ട്ടു​ പേ​ർ​ക്കു ക​ടി​യേ​റ്റു. കാ​യം​കു​ളം ഐ​ക്യ​ജം​ഗ്‌​ഷ​ന് വ​ട​ക്കു​വ​ശം ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി ക​ടി​യേ​റ്റ മൂ​ന്നുപേ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞദി​വ​സം പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ മു​ത്ത​ശ്ശി​യു​ടെ കൈയിലി​രു​ന്ന നാ​ലു​മാ​സം പ്രാ​യ​മാ​യ പി​ഞ്ചു​കു​ഞ്ഞി​നെ ഉ​ൾ​പ്പെടെ നാ​ലു​ പേ​രെ തെ​രു​വുനാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ കാ​യം​കു​ളം ഐ​ക്യ ജം​ഗ്‌​ഷ​നി​ൽ വീ​ണ്ടും തെ​രു​വുനാ​യ ആ​ക്ര​മ​ണമു​ണ്ടാ​യ​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഐ​ക്യ ജം​ഗ്‌​ഷ​ൻ ഇ​ല്ലി​ക്കു​ള​ത്ത് നൗ​ഷാ​ദി​ന്‍റെ മ​ക​ൾ നെ​ഹ്‌​റ ഫാ​ത്തി​മ, ഐ​ക്യ ജം​ഗ്‌​ഷ​ൻ കൊ​പ്രാ​പു​ര​യി​ൽ സു​നീ​റി​ന്‍റെ മ​ക​ൾ ഫൈ​സ ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കും മു​രു​ക​ൻ (52), വ​ലി​യ​ഴീ​ക്ക​ൽ സ്വ​ദേ​ശി സു​രേ​ഷ് (59), ഐ​ക്യ തെ​ക്കേ​ത്ത​ല​യ്ക്ക​ൽ സ​ര​സ​ൻ (65), ശം​ഭു (28), മു​ണ്ട​ക​ത്തി​ൽ ന​സീ​ർ (60), ഐ​ക്യ​ജം​ഗ്‌​ഷ​ൻ കീ​രി​ക്കാ​ട് തെ​ക്ക് കോ​ട്ട​യ്ക്കാ​ട്ട് പ​ടീ​റ്റ​തി​ൽ ബി​നു (47) എ​ന്നി​വ​ർ​ക്കു​മാ​ണ് ഇ​ന്ന​ലെ ക​ടി​യേ​റ്റ​ത്.

ഇ​തി​ൽ ഗു​രു​ത​ര​മാ​യി ക​ടി​യേ​റ്റ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ മു​രു​ക​ൻ, ശം​ഭു എ​ന്നി​വ​രെ​യും ഐ​ക്യ ജം​ഗ്‌​ഷ​ൻ സ്വ​ദേ​ശി ന​സീ​റിനെയും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ബാ​ക്കി​യു​ള്ള​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ൾ സ്കൂ​ളു​ക​ളി​ലേ​ക്കു പോ​കു​മ്പോ​ഴാ​ണ് ക​ടി​യേ​റ്റ​ത് മ​റ്റു​ള്ള​വ​ർ​ക്ക് ഐ​ക്യ​ജം​ഗ്‌​ഷ​ന് സ​മീ​പം​വച്ചാ​ണ് ക​ടി​യേ​റ്റ​ത്.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​നി​ക​ളെ​യും തെ​രു​വുനാ​യ ഓ​ടി​ച്ചി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് മു​ത്ത​ശ്ശി​യു​ടെ ക​യ്യി​ലി​രു​ന്ന നാ​ലു​മാ​സം പ്രാ​യ​മാ​യ പി​ഞ്ചു​കു​ഞ്ഞി​നെ ഉ​ൾ​പ്പെടെ നാ​ലു​പേ​രെ തെ​രു​വുനാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി​യി​രു​ന്നു. പു​ല്ലു​കു​ള​ങ്ങ​ര ച​ന്ത​യ്ക്ക് വ​ട​ക്കു​ഭാ​ഗം ആ​റാ​ട്ടു​കു​ള​ങ്ങ​ര​യ്ക്കു സ​മീ​പം ശ്രീ​സ​ദ​ന​ത്തി​ൽ രാ​ജ​മ്മ (65), രാ​ജ​മ്മ​യു​ടെ മ​ക​ൾ സൗ​മ്യ, സൗ​മ്യ​യു​ടെ നാ​ലുമാ​സം പ്രാ​യ​മു​ള്ള മ​ക​ൻ ആ​ര​വ് എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യം ക​ടി​യേ​റ്റ​ത്.

അ​മ്മൂ​മ്മ​യു​ടെ കൈയിലി​രി​ക്കു​ക​യാ​യി​രു​ന്ന കു​ഞ്ഞി​നെ ഓ​ടി​യെ​ത്തി​യ നാ​യ ചാ​ടി​വീ​ണ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്. കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് രാ​ജ​മ്മ​യ്ക്ക് ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് പു​ല്ലു​കു​ള​ങ്ങ​ര പൊ​ന്നു​രൂ​ട്ട് ഭാ​ഗ​ത്തും ഇ​തേ നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന റ​ഷീ​ദ (44), മ​ക​ൾ അ​മാ​ന (16) എ​ന്നി​വ​രെ നാ​യ ക്രൂ​ര​മാ​യി ക​ടി​ച്ചു​കീ​റി.

പ​രി​ക്കേ​റ്റ നാ​ലു​പേ​ര​യും ഉ​ട​ൻ​ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും കാ​യം​കു​ള​ത്ത് തെ​രു​വുനാ​യ്ക്ക​ളു​ടെ വ്യാ​പ​ക ആ​ക്ര​മ​ണ മുണ്ടാ​യ​ത്.

ര​ണ്ടു​മാ​സം; ക​ടി​യേ​റ്റ​ത് 50 പേ​ർ​ക്ക്

കാ​യം​കു​ളം: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി കാ​യം​കു​ളം ന​ഗ​ര​ത്തി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം വ്യാ​പ​മാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പി​ഞ്ചുകു​ഞ്ഞി​നും ര​ണ്ടു സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളും ഉ​ൾ​പ്പെടെ പ​ന്ത്ര​ണ്ടു പേ​ർ​ക്ക് ഇ​ന്ന​ലെ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​മാ​യി തെ​രു​വുനാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു.

കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന നാ​യ്ക്ക​ൾ ഓ​ടി​ന​ട​ന്ന് ഇ​പ്പോ​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളാ​ക​ട്ടെ ഭ​യ​ന്ന് വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​ന്ന​ലെ അ​ക്ര​മ​കാ​രി​യാ​യ നാ​യ​യെ നാ​ട്ടു​കാ​ർ ഒ​ടു​വി​ൽ സ​ഹി​കെ​ട്ട് ഐ​ക്യജം​ഗ്‌​ഷ​ൻ പു​ളി​മു​ക്കി​നു സ​മീ​പം വ​ച്ച് ത​ല്ലി​ക്കൊ​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ കാ​യം​കു​ള​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ​മ്പ​തോ​ളം പേ​രാ​ണ് തെ​രു​വുനാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കുനേ​രെ​യും വ്യാ​പ​ക​മാ​യി ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​വു​ന്ന​ത്.

തെ​രു​വുനാ​യ ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കാ​യം​കു​ളം ന​ഗ​ര​സ​ഭ നാ​ളി​തുവ​രെ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ മി​ക്ക ന​ഗ​ര​സ​ഭ​ക​ളും തെ​രു​വുനാ​യ വ​ന്ധീ​ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​പ്പോ​ൾ കാ​യം​കു​ളം ന​ഗ​ര​സ​ഭ പ​ദ്ധ​തി​യോ​ട് അ​ലം​ഭാ​വം കാ​ട്ടു​ക​യാ​യി​രു​ന്നെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. തെ​രു​വുനാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു, നാ​ട്ടു​കാ​ർ നാ​യ​യെ ത​ല്ലി​ക്കൊ​ന്നു

കാ​യം​കു​ളം: പു​ല്ലു​കു​ള​ങ്ങ​ര​യി​ലും ഐ​ക്യ​ജം​ഗ്‌​ഷ​നി​ലും 12 പേ​രെ ആ​ക്ര​മി​ച്ച തെ​രു​വുനാ​യ​യ്ക്ക് പേ​വി​ഷ ബാ​ധ സ്ഥി​രീ​ക​രി​ച്ചു.​ നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞും സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളും ഉ​ൾ​പ്പെടെ പ​ന്ത്ര​ണ്ടു പേ​ർ​ക്കാ​ണ് ഇ​തു​വ​രെ ക​ടി​യേ​റ്റ​ത്.​ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ച്ച് ഭീ​തിവി​ത​ച്ച തെ​രു​വുനാ​യ​യെ ഐ​ക്യജം​ഗ്‌​ഷ​ൻ പു​ളി​മു​ക്ക് ഭാ​ഗ​ത്തുവച്ച് നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു.

K-Rail Survey K-Rail Survey K-Rail Survey

Tags : nattu vishesham Street dogs fleeing

Recent News

Corehub Up