കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം അനധികൃതമായി തുറന്നെന്ന ആരോപണത്തില്‍ പരാതിക്കാരന് ഓണ്‍ലൈന്‍ ഹിയറിംഗിന് അവസരം നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന്. കൊയിലാണ്ടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോഴിക്കോട് ഡിസിസി പ്രസിഡന്റുമായ കെ. പ്രവീണ്‍കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഇന്ന് രാവിലെ 11.30ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിക്കാരനുമായി ഓണ്‍ലൈന്‍ ഹിയറിംഗ് നടത്തും. വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോംഗ് റൂം തുറന്നുവെന്ന് ആരോപിച്ച് പ്രവീണ്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്ന് ദിവസത്തിനകം പരാതിക്കാരനെ കേട്ട് തീരുമാനം എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ഹിയറിംഗ് നടത്തുന്നത്.
പരാതിക്ക് ആസ്പദമായ രേഖകള്‍ ഹാജരാക്കണമെന്ന് കമ്മീഷന് അറിയിച്ചിട്ടുണ്ട്. ഹിയറിംഗില്‍ പങ്കെടുക്കാതിരുന്നാല്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ പരാതിയില്‍ തീരുമാനമെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവീണ്‍കുമാറിനു നല്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളെയോ ഏജന്റുമാരെയോ അറിയിക്കാതെ മുറി തുറന്നതില്‍ അട്ടിമറി സംശയിക്കുന്നുവെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ആരോപിച്ച് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കും നേരത്തെ പരാതി നല്‍കിയിരുന്നു.
പിന്നീട് കളക്ടര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന ഗുരുതരമായ ആരോപണവും യുഡിഎഫ് ഉന്നയിച്ചു. പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവീണ്‍കുമാര്‍ അവസാനം കോടതിയെ സമീപിച്ചത്.
വോട്ടര്‍മാരുടെ വിശദമായ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പ് എടുക്കാനായി മെറ്റീരിയല്‍ മുറി തുറന്നതാണ് വിവാദമായത്. തുറന്ന റൂമിന്റെ മുകളില്‍ സ്ട്രോംഗ് റൂം' വ്യക്തമായി എഴുതിയിട്ടുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും യുഡിഎഫ് ആരോപിക്കുന്നു.
ഈ വിഷയത്തില്‍ കോഴിക്കോട് ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സംയുക്തമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്ന