നാദാപുരം: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു. ചെക്യാട് ഉമ്മത്തൂർ എസ്ഐഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി താനക്കോട്ടൂർ സ്വദേശിനി 13 കാരിക്കാണ് പരിക്കേറ്റത്. ബസിന്റെ ഡോർ തുറന്ന് പെൺകുട്ടി റോഡിലെ ചളിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വിദ്യാർഥിനി കല്ലാച്ചിയിലും, തലശേരി ആശുപത്രിയിലും ചികിത്സ തേടി. വെള്ളിയാഴ്ച്ച വൈകീട്ട് കല്ലിക്കണ്ടി പാറക്കടവ് റോഡിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം.
കുട്ടി റോഡിലേക്ക് തെറിച്ചു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബസിൽ സുരക്ഷിതമായ യാത്ര ഒരുക്കുന്നതിൽ സ്കൂൾ അധികൃതർക്ക് വീഴ്ച്ചയുണ്ടായെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
Tags : Nattuvishesham District News