x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​ന്‍റെ സ​ന്പ​ത്ത്: മു​ഖ്യ​മ​ന്ത്രി


Published: July 5, 2026 05:06 AM IST | Updated: July 5, 2026 05:06 AM IST

ആ​ലു​വ മ​ഹാ​ത്മ​ഗാ​ന്ധി മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

ആ​ലു​വ: വി​ദ്യാ​ർ​ഥി​ക​ൾ മാ​താ​പി​താ​ക്ക​ളു​ടെ മാ​ത്ര​മ​ല്ല ഈ ​നാ​ടി​ന്‍റെ സ്വ​പ്ന​വും പ്ര​തീ​ക്ഷ​യും കൂ​ടി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ലു​വ മ​ഹാ​ത്മ​ഗാ​ന്ധി മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ സം​ഗ​മ​വും എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​റി​വു​ക​ൾ അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ധു​നി​ക ലോ​ക​ത്ത് വെ​ല്ലു​വി​ളി​ക​ളെ ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യാ​ണ്. സി​ല​ബ​സു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ടു​ക​യാ​ണ്. തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് സി​ല​ബ​സു​ക​ൾ രൂ​പീ​ക​രി​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്, പ്ര​ത്യേ​കി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ കൈ​വ​രി​ക്കു​ന്ന മു​ന്നേ​റ്റം പ്ര​ശം​സ​നീ​യ​മാ​ണ്. രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ർ​വക​ലാ​ശാ​ല​ക​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ സ​ജി വ​ളാ​ശേ​രി​യെ ആ​ദ​രി​ച്ചു. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

എം​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ൻ, ജെ​ബി മേ​ത്ത​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ആ​ലു​വ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സൈ​ജി ജോ​ളി, ബ്ലോ​ക്ക് റി​സോ​ഴ്സ് ഓ​ഫീ​സ​ർ ആ​ർ.​എ​സ്. സോ​ണി​യ, ജെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​ടോം എം. ​ജോ​സ​ഫ്, ഫെ​ഡ​റ​ൽ ബാ​ങ്ക് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും സോ​ണ​ൽ ഹെ​ഡു​മാ​യ സി.​എം. ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up