x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"തു​ള്ളി​ന​ന, ത​ളി​ക ന​ന' വിദ്യാർഥികളുടെ കാർഷിക പഠനയാത്ര ശ്രദ്ധേയമായി

വെബ് ഡെസ്ക്
Published: July 24, 2026 11:46 PM IST | Updated: July 24, 2026 11:46 PM IST

ആ​ന​ക്ക​യം കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​ഠ​ന​യാ​ത്ര ന​ട​ത്തി​യ മ​ക്ക​ര​പ്പ​റ​ന്പ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും.

മ​ക്ക​ര​പ​റ​ന്പ്: മ​ക്ക​ര​പ്പ​റ​ന്പ് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ആ​ന​ക്ക​യം കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​ഠ​ന​യാ​ത്ര ന​ട​ത്തി. കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​ക അ​ഭി​രു​ചി​യും പ്ര​കൃ​തി​സ്നേ​ഹ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യി​ൽ കാ​ർ​ഷി​കരം​ഗ​ത്തെ പു​തി​യ അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും നേ​രി​ട്ട് ക​ണ്ട​റി​യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു.

ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ വി​ദ​ഗ്ധ​രാ​യ ശാ​സ്ത്ര​ജ്ഞ​രും ഉ​ദ്യോ​ഗ​സ്ഥ​രും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ അ​റി​വു​ക​ൾ പ​ങ്കു​വ​ച്ചു. ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. ന​ടീ​ൽ വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കു​ന്ന രീ​തി​ക​ളാ​യ ബ​ഡ്ഡിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ്, ല​യ​റിം​ഗ്, ടി​ഷ്യൂ ക​ൾ​ച്ച​ർ തു​ട​ങ്ങി​യ​വ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ടു മ​ന​സ്‌​സി​ലാ​ക്കി.

ഇ​തോ​ടൊ​പ്പം തു​ള്ളി​ന​ന, ത​ളി​ക ന​ന തു​ട​ങ്ങി​യ ആ​ധു​നി​ക ജ​ല​സേ​ച​ന മാ​ർ​ഗ​ങ്ങ​ളും ജ​ല​സം​ര​ക്ഷ​ണ ത​ത്ത്വ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ഫാം ​ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് സ​ലീം, സി​നീ​ഷ്, ദേ​വ​കി, അ​ബ്ബാ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ പി. ​പ്ര​മോ​ദ്, കെ.​വി. ല​ക്ഷ്മി​ശ്രീ എ​ന്നി​വ​ർ പ​ഠ​ന യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews study tour draws

Recent News

Corehub Up