സ്കൂള്‍ വിദ്യാര്‍ഥികള്‍ എസ്. ദേവമനോഹറുമായി സംവദിക്കുന്നു.
കല്‍പ്പറ്റ: പഠനയാത്രയുടെ ഭാഗമായി പനമരം ക്രസന്റ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ജില്ലാ പൊലിസ് ആസ്ഥാനം സന്ദര്‍ശിച്ചു. കുട്ടികള്‍ ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹറുമായി സംവദിച്ചു.
സേനയുടെ പ്രവര്‍ത്തനരീതി, ക്രമസമാധാന പാലനം, സൈബര്‍ സുരക്ഷ, ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ജില്ലാ പൊലിസ് മേധാവി മറുപടി നല്കി. ഓരോ വിദ്യാര്‍ഥിയും ഉത്തമ പൗരനായി വളരണമെന്ന് അദ്ദേഹം ഉപദേശിച്ചു. മധുരപലഹാരം വിതരണം ചെയ്തു. അധ്യാപകരായ എം.എ. ഷാനിബ, എ.എ. അഫ്സീന, ടി.സി. അശ്വിനി, കെ.എസ്. ശ്രുതി, കെ. വൈശാലി, കെ.ടി. ആയിഷ, സുസ്മിത മണ്ടേല്, ജീവനക്കാരന് റുക്നുദ്ദീന് എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.
Tags : Students visited Students NattuVishesham DistrictNews