x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ: അ​ന്ന എ​ൽസ ജോ​ർ​ജ് ബെ​സ്റ്റ് പ്ലെയ​ർ

വെബ് ഡെസ്ക്
Published: August 28, 2026 12:03 AM IST | Updated: August 28, 2026 12:03 AM IST

അ​ന്ന എ​ൽസ ജോ​ർ​ജ്.

ആ​ല​പ്പു​ഴ: 51-ാമ​ത് സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ ആ​ല​പ്പു​ഴ ജി​ല്ലാ ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്ന അ​ന്ന എ​ത്സ ജോ​ർ​ജ്, ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ബെ​സ്റ്റ് പ്ലെയ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​സം​സ്ഥാ​ന കോ​ച്ചിം​ഗ് ക്യാ​മ്പി​ലേ​ക്ക് അ​ന്ന എ​ത്സ ജോ​ർ​ജ് (സെ​ന്‍റ് ആ​ന്‍റ​ണീ​സ്), വൈ​ഷ്ണ​വി നാ​യ​ർ, ഹ​ന്ന ഫാ​ത്തി​മ, നേ​ഹ അ​ന്ന രാ​ജു സ്റ്റാ​ൻ​ഡ്ബൈ (എ​സ്ഡി​വി) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റ​ണ്ണേ​ഴ്‌​സ് അ​പ്പ് ടീ​മി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ: മെ​റി​ൻ സി. ​ജി​ജോ, ശി​വാ​നി എ​സ്. നാ​ഥ്‌ (സെ​ന്‍റ് ആ​ന്‍റ​ണീ​സ്), നി​വി​യ, ആ​വ​ണി (എ​സ്ഡി​വി), സാ​ൻ​വി​ക (അ​മൃ​ത സെ​ന്‍റ് മേ​രീ​സ്‌), അ​ഞ്ജ​ന റാം, ​കീ​ർ​ത്ത​ന (ജ്യോ​തി നി​കേ​ത​ൻ), ആ​ൻ (മാ​താ). ഇ. ​നൗ​ഷാ​ദ്- കോ​ച്ച്, എ​സ്. വി​ഷ്ണു-​അ​സി. കോ​ച്ച്, ശു​ഭ ജോ​സ്- മാ​നേ​ജ​ർ. ആ​ൺ​കു​ട്ടി​ക​ളു​ടെ ടീ​മി​ൽ​നി​ന്ന് സം​സ്ഥാ​ന ക്യാ​മ്പി​ലേ​ക്ക് ക്യാ​പ്റ്റ​ൻ അ​ഭി​ന​വ് മാ​ധ​വ് (ജ്യോ​തി നി​കേ​ത​ൻ), അ​നോ​ഷ് കെ​വി​ൻ ര​മേ​ഷ് സ്റ്റാ​ൻ​ഡ്ബൈ (ലീ​യോ തേ​ർ​ട്ടീ​ന്ത്‌) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ള​മ​ശേ​രി രാ​ജ​ഗി​രി കാ​മ്പ​സി​ൽ 22 മു​ത​ൽ 25 വ​രെ​യാ​ണ് സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up