ചൂണ്ടയിൽ കുരുങ്ങിയ അപൂർവയിനം മീൻ.
പുത്തൂർ: പുഴയിൽനിന്ന് അപൂർവയിനം മീനിനെ പിടികൂടി. പ്ലെക്കോ എന്നറിയപ്പെടുന്ന സക്കർമൗത്ത് ക്യാറ്റ്ഫിഷ് ആണ് ഒഡിഷ സ്വദേശി തൂഫാന്റെ ചൂണ്ടയിൽ കുരുങ്ങിയത്.
തെക്കേ അമേരിക്കയിൽനിന്ന് അക്വേറിയം ആവശ്യത്തിന് ഇന്ത്യയിലേക്കു കൊണ്ടുവന്ന ഈ മത്സ്യം ഇന്നു കേരളത്തിലെ പുഴകളിൽ വ്യാപകമാണ്. നാടൻ മത്സ്യങ്ങൾക്കു വലിയ ഭീഷണിയാണ് ഈ മത്സ്യം.