x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ മ​ഴ​യും കാ​റ്റും; വ്യാപക നാശം


Published: May 12, 2026 12:55 AM IST | Updated: May 12, 2026 12:55 AM IST

മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ത​ളീ​പ്പൊ​യി​ലി​ൽ മ​രം വീ​ണ് വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്ന നി​ല​യി​ൽ.

ഇ​രി​ട്ടി: വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും അ​യ്യ​ൻ​കു​ന്ന്, ക​ട​ത്തും​ക​ട​വ്, മു​ഴ​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ വ്യാപക നാ​ശ​ന​ഷ്‌​ടം. വീ​ടു​ക​ൾ​ക്കു സ​മീ​പം നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ​തി​ൽ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഞ്ചി​ല​ധി​കം വീ​ടു​ക​ൾ​ക്കാ​ണു നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ച​ത്. അ​യ്യ​ൻ​കു​ന്നി​ൽ മൂ​ന്ന് വീ​ടു​ക​ൾ​ക്കും ക​ട​ത്തും​ക​ട​വി​ലും മു​ഴ​ക്കു​ന്നി​ലും ഓ​രോ വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ചു. ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം കാ​റ്റും വീ​ശി അ​ടി​ക്കു​ന്ന​ത് വാ​ഴ​ക്ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ച​ര​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും മ​രം പൊ​ട്ടി​വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ച​ക്കാം​കു​ന്നേ​ൽ റോ​സ​മ്മ​യു​ടെ വീ​ടി​നാ​ണ് നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ച​ത്. മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും ര​ണ്ടു​വീ​ടു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​വു​മു​ണ്ടാ​യി.

മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ത​ളീ​പ്പൊ​യി​ലി​ൽ മ​രം വീ​ണ് ര​ണ്ടു വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്നു. കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും നാ​ശ​ന​ഷ്‌​ട​മു​ണ്ടാ​യി. വേ​ന​ൽ മ​ഴ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​ലി​യ നാ​ശ​ന​ഷ്‌​ട​മാ​ണു​ണ്ടാ​യ​ത്. കാ​ർ​ഷി​ക വി​ള​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ത്തി​നൊ​പ്പം നി​ര​വ​ധി വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു.

Tags : Summer rain nattuvishesham local news

Recent News

Corehub Up