x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാശംവിതച്ച് വേനൽ മഴ


Published: May 8, 2026 12:51 AM IST | Updated: May 8, 2026 12:51 AM IST

ചെ​റു​പു​ഴ ആ​യ​ന്നൂ​രി​ലെ ഇ​ട​പ്പ​ള്ളി സ​ജി കാ​റ്റി​ൽ ന​ശി​ച്ച ത​ന്‍റെ വാ​ഴ​ത്തോ​ട്ടത്തി​ൽ.

മ​തി​ലി​ടി​ഞ്ഞ്
വീ​ടി​ന്
നാ​ശ​ന​ഷ്ടം

ച​പ്പാ​ര​പ്പ​ട​വ്: ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ അ​പ്ര​തീ​ക്ഷി​ത ക​ന​ത്ത മ​ഴ. ക​ന​ത്ത മ​ഴ​യി​ൽ പ​ട​പ്പേ​ങ്ങാ​ട് ചു​റ്റു​മ​തി​ലി​ടി​ഞ്ഞ് കി​ഴ​ക്കേ​തി​ൽ സ​ജി​യു​ടെ വീ​ടി​ന് നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ചു. 35 മീ​റ്റ​ർ നീ​ള​ത്തി​ലും 10 അ​ടി ഉ​യ​ര​ത്തി​ലും നി​ർ​മി​ച്ച മ​തി​ലാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. കോ​ൺ​ക്രീ​റ്റ് ഫി​ല്ല​റും ചെ​ങ്ക​ല്ലും ഉ​പ​യോ​ഗി​ച്ച് 10 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച ഈ ​മ​തി​ൽ ത​ക​ർ​ന്നു​വീ​ണി​രി​ക്കു​ന്ന​ത് വീ​ടി​ന്‍റെ ചു​മ​രി​ലേ​ക്കാ​ണ്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സ​ജി​ക്ക് സം​ഭ​വി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എ.​എ​ൻ. വി​നോ​ദ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

വ്യാ​പ​ക
കൃ​ഷി നാ​ശം

ചെ​റു​പു​ഴ: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും ചെ​റു​പു​ഴ മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. 600 ഓ​ളം കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ളും 50 ഓ​ളം ടാ​പ്പ് ചെ​യ്യു​ന്ന റ​ബ​ർ മ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കൃ​ഷി​ക​ൾ ന​ശി​ച്ചു. ചെ​റു​പു​ഴ ആ​യ​ന്നൂ​രി​ലാ​ണ് നേ​ന്ത്ര​വാ​ഴ​ത്തോ​ട്ടം കാ​റ്റ് ത​ക​ർ​ത്ത​ത്.

ആ​യ​ന്നൂ​രി​ലെ ഇ​ട​പ്പ​ള്ളി സ​ജി​യു​ടെ 400 ഓ​ളം വാ​ഴ​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്. ര​ണ്ടാ​ഴ്ചകൂ​ടി ക​ഴി​ഞ്ഞാ​ൽ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​യി​രു​ന്നു. ഓ​രോ കു​ല​ക​ൾ​ക്കും ശ​രാ​ശ​രി 20 കി​ലോ​യ്ക്ക് മു​ക​ളി​ൽ തൂ​ക്ക​മു​ണ്ട്. 800 വാ​ഴ​ക​ളാ​ണ് സ​ജി​യു​ടെ തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പ​കു​തി​യും ന​ശി​ച്ചു. ഈ​സ്റ്റ്-എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി, പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു ടോ​മി, കൃ​ഷി ഓ​ഫീ​സ​ർ അ​ബി​ൻ സി.​ അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

മീ​ന്തുള്ളി​യി​ലു​ള്ള സി.​എ. മാ​ത്യു, ഭൂ​ദാ​ന​ത്തെ ബി​ജി തോ​മ​സ്, തെ​ക്ക​ൻ​മാ​വി​ലെ പ്രി​ൻ​സ് സ്ക​റി​യ, കോ​ക്ക​ട​വി​ലെ വി​ൻ​സന്‍റ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ വി​ള​ക​ളും ന​ശി​ച്ചു. ഏ​ക​ദേ​ശം ര​ണ്ടുല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച ചെ​റു​പു​ഴ കൃ​ഷി​ഭ​വ​നി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ പ​റ​ഞ്ഞു.

 മ​ല​യോ​ര ഹൈ​വേ​യു​ടെ
ഓ​വു​ചാ​ലു​ക​ളി​ൽ മാ​ലി​ന്യം

ചെ​റു​പു​ഴ: മ​ല​യോ​ര ഹൈ​വേ​യു​ടെ പ​ല​ഭാ​ഗ​ത്തും ഓ​വു​ചാ​ലു​ക​ളി​ൽ മ​ലി​ന ജ​ല​വും മാ​ലി​ന്യ​ങ്ങ​ളും കെ​ട്ടി​ക്കി​ട​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മ​ഴ​യി​ലാ​ണ് ഓ​വു​ചാ​ലു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​ത്. ഇ​വ​യി​ൽ കൊ​തു​ക് വ​ള​ർ​ന്ന് പ​ക​ർ​ച്ച​വ്യാ​ധിക​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക.

കൂ​ടാ​തെ, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, കൂ​ടു​ക​ൾ, പേ​പ്പ​റു​ക​ൾ എ​ന്നി​വ​യും അ​ടി​ഞ്ഞ് കൂ​ടി​ക്കി​ട​ക്കു​ന്നു. ഓ​വു​ചാ​ലി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​ൽ ക​രാ​റു​കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യ വീ​ഴ്ച​യാ​ണ് മ​ഴ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​വാ​ൻ കാ​ര​ണം.

ഓ​വു​ചാ​ലി​ന്‍റെ സ്ലാ​ബി​ട്ടു മൂ​ടി​യ ഭാ​ഗ​ത്തെ മ​ണ്ണാ​ണ് നീ​ക്കം ചെ​യ്യാ​ത്ത​ത്. ഇ​ത് അ​ടി​യി​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യമു​യ​രു​ന്ന​ത്.

 

Tags : Summer rain nattuvishesham local news

Recent News

Corehub Up