x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: November 2, 2026 06:04 AM IST | Updated: November 2, 2026 06:04 AM IST

ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്തി​നും കുടുംബത്തിനും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​രം സമ്മാനിക്കുന്നു.

ചോ​റ്റാ​നി​ക്ക​ര: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് കു​ടും​ബ​സ​മേ​തം ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.45ഓ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഭാ​ര്യ സ​വി​ത വ​സി​ഷ്ടി​നൊ​പ്പ​മാ​യി​രു​ന്നു ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൗ​മ്യ സെ​ന്‍ ശ​ര്‍​മ​യും, ജ​സ്റ്റീ​സ് എ.​കെ. പ്രീ​ത​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡം​ഗ​ങ്ങ​ളാ​യ കെ.​പി. അ​ജ​യ​ന്‍, സു​രേ​ഷ് ബാ​ബു, ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ യ​ഹൂ​ല​ദാ​സ്, മാ​നേ​ജ​ര്‍ കെ.​എ​സ്. രാ​ജീ​വ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ​യും കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ​യും ആദരി​ച്ചു. ക്ഷേ​ത്ര​ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം അ​ദ്ദേ​ഹം ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങി.

Tags :

Recent News

Corehub Up