x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ക്കു​പാ​ലം പ​ദ്ധ​തി പ​ബ്ലി​സിറ്റി സ്റ്റ​ണ്ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം


Published: February 18, 2026 10:08 PM IST | Updated: February 18, 2026 10:08 PM IST

പാ​ലാ: മീ​ന​ച്ചി​ലാ​റി​ന് കു​റു​കെ അ​മി​നി​റ്റി സെ​ന്‍റ​റി​ല്‍​നി​ന്നു തോ​ണി​ക്ക​ട​വി​ലേ​ക്കു തൂ​ക്കു​പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി വെ​റും പ​ബ്ലി​സി​റ്റി സ്റ്റ​ണ്ടാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കൗ​ണ്‍​സി​ല​ര്‍​മാ​ര്‍.

ന​ഗ​ര​സ​ഭ​യി​ലെ റോ​ഡു​ക​ള്‍ മെ​യി​ന്‍റ​ന​സ് ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ന്നി​രി​ക്കു​ന്ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചാ​ണ് ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ന​ഗ​ര​സ​ഭ ഈ ​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. 2016ല്‍ ​കെ.​എം. മാ​ണി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് നാ​ലു കോ​ടി​യി​ല്‍​പ​രം രൂ​പ എ​സ്റ്റി​മേ​റ്റ് ക​ണ​ക്കാ​ക്കി​യ ടൗ​ണ്‍ ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ന്‍ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ പേ​ര് മാ​റ്റി റി​വ​ര്‍​വ്യൂ റോ​ഡ്-​തോ​ണി​ക്ക​ട​വ് തൂ​ക്കു​പാ​ലം എ​ന്ന പേ​രി​ല്‍ 75 ല​ക്ഷം രൂ​പ വ​ക​യി​രു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ആ​ക്ഷേ​പ​ക​ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​റ​യു​ന്നു.

23 പേ​ര്‍ പ​ങ്കെ​ടു​ത്ത ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ല്‍ പ്ര​തി​പ​ക്ഷ​ത്തെ 12 പേ​ര്‍ എ​തി​ര്‍​ക്കു​ക​യും സെ​ക്ര​ട്ട​റി​ക്ക് വി​യോ​ജ​ന കു​റി​പ്പ് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷാ​ജു വി. ​തു​രു​ത്ത​ന്‍, ബെ​റ്റി ഷാ​ജു, ജോ​സി​ന്‍ ബി​നോ, ലീ​നാ സ​ണ്ണി പു​ര​യി​ടം, ബി​ജി ജോ​ജോ കു​ട​ക്ക​ച്ചി​റ, ജോ​ര്‍​ജു​കു​ട്ടി ചെ​റു​വ​ള്ളി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

വി​ക​സ​ന​മു​ട​ക്കി​ക​ള്‍ ആ​രെ​ന്ന് വ്യ​ക്ത​മാ​യി:
മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ

പാ​ലാ: തൂ​ക്കു​പാ​ലം പ​ദ്ധ​തി​ക്കെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മും ഇ​ട​തു​മു​ന്ന​ണി​യും രം​ഗ​ത്തു വ​ന്ന​തോ​ടെ പാ​ലാ​യി​ലെ യ​ഥാ​ര്‍​ഥ വി​ക​സ​ന​മു​ട​ക്കി​ക​ള്‍ ആ​രെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ്യ​മാ​യ​താ​യി മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ.

ന​ഗ​ര​സ​ഭാ ബ​ജ​റ്റി​ല്‍ ബ​ഹു​വ​ര്‍​ഷ പ​ദ്ധ​തി​യാ​യി ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് വി​ക​സ​ന സെ​മി​നാ​റി​ല്‍ തൂ​ക്കു​പാ​ലം പ​ദ്ധ​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​വ​ത​രി​പ്പി​ച്ച​ത്. ശാ​സ്ത്രീ​യ പ​ഠ​ന​മ​ട​ക്കം ന​ട​ത്തി ധ​ന​സ്രോ​ത​സു​ക​ള്‍ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി​യ​ശേ​ഷം മാ​ത്ര​മേ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കൂ എ​ന്നും അ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2026-27 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ന​ഗ​ര​സ​ഭാ ബ​ജ​റ്റി​ല്‍ പ​ദ്ധ​തി ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

Tags : Suspension bridge nattuvishesham local news

Recent News

Corehub Up