x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ർ​മ​ശാ​ല മോ​ഡ​ൽ ബ്ലൈ​ൻ​ഡ് സ്കൂളിന് ടേ​ബി​ൾ ടെ​ന്നീ​സ് കോ​ർ​ട്ട് നി​ർ​മി​ച്ചു ന​ൽ​കി

വെബ് ഡെസ്ക്
Published: July 30, 2026 02:55 AM IST | Updated: July 30, 2026 02:55 AM IST

ടേ​ബി​ൾ ടെ​ന്നീ​സ് കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു പ്രസംഗിക്കുന്നു.

മ​യ്യി​ൽ: ധ​ർ​മ​ശാ​ല​യി​ലു​ള്ള മോ​ഡ​ൽ ബ്ലൈ​ൻ​ഡ് സ്കൂ​ൾ അ​ന്തേ​വാ​സി​ക​ൾ​ക്കും, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ കാ​യി​ക വി​നോ​ദ​ത്തി​നാ​യി ടേ​ബി​ൾ ടെ​ന്നീ​സ് കോ​ർ​ട്ട് നി​ർ​മി​ച്ചു ന​ൽ​കി മ​യ്യി​ൽ ല​യ​ൺ​സ് ക്ല​ബ്.

മ​യ്യി​ൽ ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് ബ്ലൈ​ൻ​ഡ് വെ​ൽ​ഫെ​യ​ർ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി കാ​ഴ്ച പ​രി​മി​ത​ർ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ടേ​ബി​ൾ ടെ​ന്നീ​സ് കോ​ർ​ട്ടാ​ണ് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെയ്തു. മ​യ്യി​ൽ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​കെ. പ്രേ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ര​വി ഗു​പ്ത, കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി എം. ​വി​നോ​ദ്കു​മാ​ർ, ബ്ലൈ​ൻ​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. നാ​രാ​യ​ണ​ൻ, എ.​കെ. രാ​ജ് മോ​ഹ​ൻ, പി.​കെ. ശ​ശി ന​മ്പ്യാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി. ​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Table tennis court NattuVishasham DistrictNews

Recent News

Corehub Up