x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാപക ദിനാഘോഷം നടത്തി

വെബ്ഡെസ്ക്
Published: September 7, 2026 06:26 AM IST | Updated: September 7, 2026 06:26 AM IST

അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം

ചെ​ത്തി​പ്പു​ഴ: ചെ​ത്തി​പ്പു​ഴ പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ര്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം ന​ട​ത്തി. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം തി​രു​വ​ല്ല ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സേ​വ്യ​ര്‍ അ​മ്പാ​ട്ട്, സ്റ്റു​ഡ​ന്‍റ് പ്രി​ന്‍​സി​പ്പ​ല്‍ റെ​ഹാ​ന്‍ അ​ഹ​മ്മ​ദ്, സ്റ്റു​ഡ​ന്‍റ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സെ​റ റേ​ബാ മാ​ത്യൂ​സ് എ​ന്നി​വ​ര്‍​ക്ക് സ്‌​കൂ​ളി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി.

തു​ട​ര്‍​ന്ന് അ​ന്നേ ദി​വ​സ​ത്തെ സ്‌​കൂ​ള്‍ ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​ന്‍റെയും ക്ലാ​സു​ക​ളു​ടെ​യും പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റ്റെ​ടു​ത്തു. ക്രി​സ്തു​ജ്യോ​തി ഗ്രൂ​പ്പ് മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മ​ണ്ണു​പ്പ​റ​മ്പി​ല്‍, ഫാ. ​സേ​വ്യ​ര്‍ അ​മ്പാ​ട്ട്, ബ​ര്‍​സാ​ര്‍ ഫാ. ​അ​ഖി​ല്‍ ക​രി​ക്കാ​ത്ത​റ, ഫാ. ​സെ​ജു കാ​ട്ടി​പ്പ​റ​മ്പി​ല്‍, ത​ങ്ക​ച്ച​ന്‍ മാ​ത്യു, ജേ​ക്ക​ബ് മാ​ത്യു, ടെ​നി​മോ​ള്‍ കു​ര്യ​ന്‍, ലി​റ്റി ബോ​ബി, ഷാ​ലി​യ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ല്‍ സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

Tags : nattu vishesham Teachers' Day celebrations

Recent News

Corehub Up