കൊടുങ്ങല്ലൂർ: എറിയാട് വൈദ്യര് ജംഗ്ഷനിലുള്ള പടിയത്ത് ശ്രീഭുവനേശ്വരി ഭദ്രകാളി ധർമദൈവക്ഷേത്രത്തിൽ മോഷണംനടത്തിയ പ്രതിയെ തൃശൂർ റൂറൽ പോലീസ് പിടികൂടി. വൈദ്യര് ജംഗ്ഷൻ പടിയത്ത് വീട്ടിൽ ഷിജിത്ത് (28) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെ മൂന്നിനും 28ന് രാവിലെഎട്ടിനും ഇടയിലാണ് മോഷണം നടന്നത്. പ്രതി ക്ഷേത്ര കോമ്പൗണ്ടിലുണ്ടായിരുന്ന മൂന്ന് ഭണ്ഡാരങ്ങൾ തകർത്ത് അതിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ കവരുകയായിരുന്നു.കൂടാതെ ക്ഷേത്രത്തിനുമുന്നിൽ തൂക്കിയിട്ടിരുന്ന ഏതാണ്ട് പതിനായിരംരൂപയോളം വിലവരുന്ന ഓടിൽതീർത്ത രണ്ട് വലിയ മണികളും മോഷ്ടിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ എസ്ഐ വിവേക്, ജിഎസ്ഐ ഷാബു, ജിഎഎസ്സിപിഒ ഗിൽബർട്ട്, സിപിഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : Temple theft Prati arrested