പ്രതീകാത്മക ചിത്രം
കോന്നി: ആനത്താവളത്തിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാപ്പാൻ മോഹനൻനായരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കെ.യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
കോന്നി വനവികാസ ഏജൻസി പൊതുയോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനമെടുത്തത്. ആന പാപ്പാൻമാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പടെ അധികമായി കുടുംബത്തിനു ലഭ്യമാക്കും. ഇൻഷ്വറൻസ് വഴി ലഭ്യമാക്കുന്ന തുകയ്ക്ക് പുറമേയാണ് 10 ലക്ഷം രൂപ കൂടി അനുവദിച്ചത്.