x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യി​ല്‍ പ​തി​നാ​യി​രം പേ​ര്‍​ക്ക് പ​ട്ട​യം: മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍

വെബ് ഡെസ്ക്
Published: July 21, 2026 02:26 AM IST | Updated: July 21, 2026 02:26 AM IST

താ​ക്കോ​ല്‍​ദാ​നം റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

വെ​ള്ള​മു​ണ്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ല്‍ പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് പ​ട്ട​യം ന​ല്‍​കു​മെ​ന്നും ഭൂ​മി ത​രം​മാ​റ്റു​ന്ന​തി​നു​ള്ള 25,000 അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കു​മെ​ന്നും റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍.

വാ​ളാ​രം​കു​ന്ന് ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് നി​ര്‍​മി​ച്ച 27 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ട്ട​യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ക്കും.​ജി​ല്ല​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൃ​ഷി മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദ​ഖ് വീ​ടു​ക​ളു​ടെ രേ​ഖ​ക​ള്‍ കൈ​മാ​റി.ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, സ​ബ് ക​ള​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. മൊ​യ്തീ​ന്‍ ഹാ​ജി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം. ഖ​മ​ര്‍ ലൈ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ല്‍​മ മോ​യി​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​ഫീ​ദ തെ​സ്‌​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

2018-19ലെ ​മ​ഴ​ക്കെ​ടു​തി​യെ​ത്തു​ട​ര്‍​ന്ന് വാ​ളാ​രം​കു​ന്ന് ഉ്ന്ന​തി സ​ന്ദ​ര്‍​ശി​ച്ച വി​ദ​ഗ്ധ സ​മി​തി 82 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ കൈ​മാ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​നാ​യി​രു​ന്നു നി​ര്‍​മാ​ണ​ച്ചു​മ​ത​ല. 30 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഭൂ​മി വാ​ങ്ങു​ന്ന​തി​നും വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​നും 10 ല​ക്ഷം രൂ​പ വീ​തം റ​വ​ന്യു വ​കു​പ്പും ര​ണ്ട് ല​ക്ഷം രൂ​പ വീ​തം പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പും ചെ​ല​വ​ഴി​ച്ചു.

Tags : Karma program Nattuvishesham DistrictNews

Recent News

Corehub Up