x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു


Published: January 28, 2026 01:52 AM IST | Updated: January 28, 2026 01:52 AM IST

ഇ​റ്റാ​ലി​യ​ന്‍ ഭാ​ഷ​യി​ലേ​ക്ക് സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ പ​ക​ര്‍​ത്തി​യെ​ഴു​തി​യ പി​ലാ​ത്ത​റ​യി​ലെ വി​ജ​യ​കു​മാ​റി​നെ ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല അ​നു​മോ​ദി​ക്കു​ന്നു.

പി​ലാ​ത്ത​റ: അ​ഞ്ചു​ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു. ക​ണ്ണൂ​ര്‍ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല​യു​ടെ സ​മാ​പ​നാ​ശീ​ര്‍​വാ​ദ​ത്തോ​ടെ​യാ​ണ് പി​ലാ​ത്ത​റ മേ​രി​മാ​താ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തി​വ​ന്ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ച​ത്.

തു​ട​ക്കം മു​ത​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന സ്‌​കൂ​ള്‍ ഗ്രൗ​ണ്ട് വി​ശ്വാ​സി​ക​ളാ​ല്‍ നി​റ​ഞ്ഞി​രു​ന്നു. സ​മാ​പ​ന ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച ജ​ന​നി​ബി​ഡ​മാ​യി. പ​രി​ശു​ദ്ധാ​ത്മാ അ​ഭി​ഷേ​ക പ്രാ​ര്‍​ഥ​ന​യോ​ടെ​യാ​യി​രു​ന്നു സ​മാ​പ​ന​ദി​വ​സ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ക​ണ്‍​വ​ന്‍​ഷ​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ അ​ര്‍​പ്പി​ച്ച ബ​ന്ധ​ന​മോ​ച​ന ദി​വ്യ​ബ​ലി​യി​ല്‍ ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ബൈ​ബി​ളി​ന്‍റെ ഇ​റ്റാ​ലി​യ​ന്‍ കൈ​യെ​ഴു​ത്ത്
പ്ര​തി​യു​മാ​യി വി​ജ​യ​കു​മാ​ര്‍

ഇ​റ്റാ​ലി​യ​ന്‍ ഭാ​ഷ​യി​ലേ​ക്ക് പ​ക​ര്‍​ത്തി​യെ​ഴു​തി​യ സ​മ്പൂ​ര്‍​ണ ബൈ​ബി​ളു​മാ​യാ​ണ് സ​മാ​പ​ന ദി​വ​സം മു​ന്‍ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ പി​ലാ​ത്ത​റ​യി​ലെ വി​ജ​യ​കു​മാ​ര്‍ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലേ​ക്ക് സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ പ​ക​ര്‍​ത്തി എ​ഴു​തി​യി​രു​ന്ന ഇ​ദ്ദേ​ഹം ഒ​ന്ന​രവ​ര്‍​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​റ്റാ​ലി​യ​ന്‍ ഭാ​ഷ​യി​ലേ​ക്ക് ബൈ​ബി​ള്‍ പ​ക​ര്‍​ത്തി​യെ​ഴു​തി​യ​ത്.

ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളാ​ണെ​ങ്കി​ലും ഉ​ച്ചാ​ര​ണം തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഇ​റ്റാ​ലി​യ​ന്‍ ഭാ​ഷ​യി​ലേ​ക്ക് ബൈ​ബി​ള്‍ എ​ഴു​തി തീ​ര്‍​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ടാ​ണെ​ന്ന് വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ വേ​ദി​യി​ല്‍ വി​ജ​യ​കു​മാ​റി​നെ ക​ണ്ണൂ​ര്‍ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല ആ​ദ​രി​ച്ചു.

Tags : Bible Convention nattuvishesham local news

Recent News

Corehub Up