ദേശീയപാത കൊരട്ടി ജെടിഎസ് ജംഗ്ഷനുസമീപം മാരുതി കാറിന് തീപിടിച്ചപ്പാേൾ.
കൊരട്ടി: ദേശീയപാത കൊരട്ടി ജെടിഎസ് ജംഗ്ഷനുസമീപം കുടുംബം സഞ്ചരിച്ചുവന്ന കാർ കത്തിനശിച്ചു. ഞായർ പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
കുരിയച്ചിറ സ്വദേശി കാട്ടൂക്കാരൻ ജോർജും അമ്മ ജിൻസിയും സഹാോദരി നീതുവും യാത്രകഴിഞ്ഞ് വീട്ടിലേയ്ക്കുമടങ്ങുന്നതിനിടെയാണ് അപകടം. കാറിനുമുന്നിൽ പുക ഉയരുന്നതുകണ്ട് യാത്രക്കാർ അറിയിക്കുകയും മൂവരും വണ്ടിയിൽനിന്നു ഇറങ്ങുകയുമായിരുന്നു. വണ്ടിയിൽനിന്ന് ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ തീ പടർന്നു. കാർ പൂർണമായും കത്തിനശിച്ചു.
അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ചാലക്കുടിയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘം വേഗത്തിൽ തീയണച്ചതിനാൽ ഇന്ധന ടാങ്കിന്റെ പൊട്ടിത്തെറി ഒഴിവായി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗിസിന്റെ നേതൃത്വത്തിൽ പി.ആർ. രതീഷ്, സി. ജയകൃഷ്ണൻ, യു. അനൂപ്, പി.ആർ. അനന്തു, പി.എസ്. മിഥുൻ എന്നിവർ ചേർന്നാണ് തീയണച്ചത്.
Tags : destroyed by fire nattuvishesham local news