ബിഷപ്പുമാരെ മുഖ്യമന്ത്രി വി.ഡി. സതീശന് ആദരിച്ചപ്പോള്‍.
മൂവാറ്റുപുഴ: വിദ്യാഭ്യാസ, സാമൂഹിക, ആത്മീയ മേഖലകളില്‍ സമൂഹത്തിന് ദിശ പകര്‍ന്ന നേതൃത്വത്തിനും സേവനങ്ങള്‍ക്കും കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മുന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ എന്നിവരെ മുഖ്യമന്ത്രി വി.ഡി. സതീശന് ആദരിച്ചു.
വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ് രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലായിരുന്നു സപ്തതി ആഘോഷിക്കുന്ന മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനെയും നവതിയുടെ നിറവിലെത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെയും മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചത്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പിതാക്കന്മാര് നല്കിയ നേതൃത്വവും സേവനവും വിലമതിക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ ദീര്‍ഘവീക്ഷണവും സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങളറിഞ്ഞ് സ്ഥാപനത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്ന മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മാതൃകാപരമായ നേതൃത്വവുമാണ് വിശ്വജ്യോതിയുടെ കാല്‍നൂറ്റാണ്ട് യാത്രയുടെ സമാപന വേദിയില്‍ ആദരിക്കപ്പെട്ടത്.
Tags : Nattuvishesham DistrictNews DeepikaNews