x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ഴ​പ്പാ​യ നി​ർ​മാ​ണ യൂ​ണി​റ്റ് നി​ല​ച്ചു; അ​നാ​ഥ​മാ​യി ഏ​ല​പീ​ടി​ക ഗ്രാ​മ സ്വ​രാ​ജ് മ​ഹി​ള സ​മാ​ജം കെ​ട്ടി​ടം


Published: June 29, 2026 12:54 AM IST | Updated: June 29, 2026 12:54 AM IST

ഏ​ല​പീ​ടി​ക: വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​ദേ​ശ​ത്തെ വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ഒ​രു​ക്കു​ന്ന​തി നാ​യി സ്ഥാ​പി​ച്ച ഏ​ല​പീ​ടി​ക ഗ്രാ​മ സ്വ​രാ​ജ് മ​ഹി​ള സ​മാ​ജം കെ​ട്ടി​ടം ഇ​ന്ന് അ​നാ​ഥം. ഒ​രു​കാ​ല​ത്ത് ത​ഴ​പ്പാ​യ നി​ർ​മാ​ണ യൂ​ണി​റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ളി​ല്ലെ​ങ്കി​ലും പ​രി​സ​രം കാ​ടു​ക​യ​റി അ​വ​ഗ​ണി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്.

2007-08 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1.80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. പ്ര​ദേ​ശ​ത്തെ വ​നി​ത​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഡി​ഡ​ബ്ല്യൂ​സി​ആ​ർ​എ (DWCRA) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ത​ഴ​പ്പാ​യ നി​ർ​മാ​ണ യൂ​ണി​റ്റ് ഒ​രു​ക്കി​യ​ത്. യൂ​ണി​റ്റ് നി​ല​ച്ച​തോ​ടെ കെ​ട്ടി​ട​വും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി.

സ​മ​യോ​ചി​ത​മാ​യ ശു​ചീ​ക​ര​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി​യാ​ൽ വീ​ണ്ടും കെ​ട്ടി​ടം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​നി​താ പ​രി​ശീ​ല​ന കേ​ന്ദ്രം, ത​യ്യ​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം, ചെ​റു​കി​ട ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ൾ, വ​നി​താ സം​രം​ഭ​ക​ർ​ക്കു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ന കേ​ന്ദ്രം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കെ​ട്ടി​ടം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

പൊ​തു​മു​ത​ലാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ വ​നി​താ ശാ​ക്തീ​ക​ര​ണ ത്തി​നും സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കും വീ​ണ്ടും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ പു​ന​രു​പ​യോ​ഗി ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

 

Tags : The construction Elapitika became Nattuvishesham Districte news

Recent News

Corehub Up