x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ട​വാ​ങ്ങി​യ​ത് മ​ല​യോ​ര​ത്തി​ന്‍റെ വി​ക​സ​ന നാ​യ​ക​ന്‍

വെബ് ഡെസ്ക്
Published: October 27, 2026 07:22 AM IST | Updated: October 27, 2026 07:22 AM IST

ജ​ന​പ്ര​തി​നി​ധി​യാ​യി കാ​ല്‍​നൂ​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ എ.​വി.​ മാ​ത്യു​വി​നെ ഉ​മ്മ​ന്‍ചാ​ണ്ടി ആ​ദ​രി​ക്കു​ന്നു (ഫ​യ​ല്‍ ചി​ത്രം).

ബ​ളാ​ല്‍: ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ സ​മു​ന്ന​ത​നാ​യ നേ​താ​വാ​യി​രു​ന്നു ഇ​ന്ന​ലെ അ​ന്ത​രി​ച്ച എ.​വി. മാ​ത്യു എ​ന്ന നാ​ട്ടു​കാ​രു​ടെ കു​ഞ്ഞേ​ട്ട​ന്‍. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​നെ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​ക്കി മാ​റ്റു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. നീ​ണ്ട 25 വ​ര്‍​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ല​യോ​ര​ത്തി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് മാ​ലോ​ത്ത് പ​ഞ്ചാ​യ​ത്ത് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന കാ​ല​ത്ത് 1979ലാ​ണ് ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന​ത്. 81ലും 95​ലും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. 88ലും 2015​ലും പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. എ​ല്ലാ​വ​രോ​ടും സൗ​ഹാ​ര്‍​ദ​പ​ര​മാ​യി പെ​രു​മാ​റു​ന്ന മാ​ത്യു​വി​ന് ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച​പ്പോ​ഴെ​ല്ലാം വി​ജ​യം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ത​ന്നെ​യാ​യി​രു​ന്നു.

മ​ല​യോ​ര​ത്തെ വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന​തി​ന് മു​ന്‍​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് മാ​ത്യു​വാ​യി​രു​ന്നു. 1980ല്‍ ​ബ​ളാ​ല്‍, വെ​ള്ള​രി​ക്കു​ണ്ട്, ക​ല്ലം​ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും ലൈ​ന്‍ വ​ലി​ക്കാ​ന്‍ ആ​രും ക​രാ​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​തി​നാ​ല്‍ വീ​ടു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​യി​രു​ന്നി​ല്ല.

ഒ​ടു​വി​ല്‍ മാ​ത്യു ത​ന്നെ സാ​മ്പ​ത്തി​ക​ന​ഷ്ടം സ​ഹി​ച്ച് ക​രാ​ര്‍ ഏ​റ്റെ​ടു​ത്താ​ണ് വൈ​ദ്യു​തി​യെ​ത്തി​ച്ച​ത്. മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ന്‍​ചാ​ണ്ടി, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി വ​യ​ലാ​ര്‍ ര​വി, മു​ന്‍​മ​ന്ത്രി​മാ​രാ​യ കെ.​പി. നൂ​റു​ദ്ദീ​ന്‍, കെ.​സി. ജോ​സ​ഫ് അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നു.

Tags :

Recent News

Corehub Up