x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ൾ കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: August 13, 2026 05:09 AM IST | Updated: August 13, 2026 05:09 AM IST

ക​ല്ലേ​റ്റും​ക​ര ഊ​ട്ടു​തി​രു​നാ​ളി​ന് ഫാ.​ ഡോ. ആ​ന്‍റോ ചു​ങ്ക​ത്ത് കൊ​ടി​യേ​റ്റു​ന്നു.

ക​ല്ലേ​റ്റും​ക​ര ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യം

ക​ല്ലേ​റ്റും​ക​ര: ഉ​ണ്ണി​മി​ശി​ഹാ​യു​ടെ​യും സ്വ​ര്‍​ഗാ​രോ​പി​ത​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. സ​ഹൃ​ദ​യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ഡോ. ആ​ന്‍റോ ചു​ങ്ക​ത്ത് കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു. ഇ​ന്നും നാ​ളെ​യും വൈ​കീ​ട്ട് ആ​റി​ന് പ്ര​സു​ദേ​ന്തി​വാ​ഴ്ച, ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം, നൊ​വേ​ന, നേ​ര്‍​ച്ച എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ 15ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, രൂ​പം എ​ടു​ത്തു​വ​യ്ക്ക​ല്‍, ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്ത​ല്‍, ഊ​ട്ടു​നേ​ര്‍​ച്ച വെ​ഞ്ച​രി​പ്പ് എ​ന്നി​വ​യ്ക്ക് ഫാ. ​ആ​ന്‍റോ ത​ച്ചി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 10ന് ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് പോ​ട്ട അ​സി. വി​കാ​രി ഫാ. ​ആ​ന്‍റ​ണി ന​മ്പ​ളം മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. കെ​സി​ബി​സി ബൈ​ബി​ള്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ.​ഡോ. ജോ​ജു കോ​ക്കാ​ട്ട് തി​രു​നാ​ള്‍​സ​ന്ദേ​ശം ന​ല്‍​കും. ഊ​ട്ടു​നേ​ര്‍​ച്ച രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ന​ട​ക്കും. വൈ​കീ​ട്ട് ആ​റി​ന് ദി​വ്യ​ബ​ലി.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍, അ​സി. വി​കാ​രി ഫാ. ​ജെ​റി​ല്‍ മാ​ളി​യേ​ക്ക​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​യ് കാ​ച്ച​പ്പി​ള്ളി, ജോ​സ് ക​ണ്ണെ​ങ്ങ​ത്ത്, ഷാ​ജു ക​ള്ളി​വ​ള്ള​പ്പി​ല്‍, ക​ണ്‍​വീ​ന​ര്‍ ജോ​യ​ല്‍ ജോ​സ് തു​ളു​വ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

കാ​ര മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ം

കൊടുങ്ങല്ലൂർ: കാ​ര മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ത്തിൽ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ തി​രു​നാ​ളിനു കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടിൽ കൊ​ടി​യേ​റ്റി. പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലിക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വ​ംവഹിച്ചു. വി​കാ​രി ഫാ. ​ജോ​ഷി ക​ല്ല​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ജോ​മി​റ്റ് ജോ​ർ​ജ് ന​ടു​വി​ല​വീ​ട്ടി​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് ഒ​സി​ഡി​, ഫാ. ​അ​നൂ​പ് ഒ​എ​സ്ജെ​ എന്നിവർ സ​ഹ​കാ​ർ​മി​ക​രായി.

Tags : Nattuvishesham Districtnews The festival

Recent News

Corehub Up