x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്‍​കൃ​ഷി​യി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​യി വ​യ​ലു​ക​ള്‍

വെബ് ഡെസ്ക്
Published: August 3, 2026 02:45 AM IST | Updated: August 3, 2026 02:45 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന നെ​ല്‍​കൃ​ഷി​ക്ക് വീ​ണ്ടും പ്ര​തീ​ക്ഷ​യേ​റി.

മ​ഴ ല​ഭി​ച്ച​തോ​ടെ ബ​ത്തേ​രി താ​ലൂ​ക്കി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍ ഞാ​റു​ന​ട​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള കൃ​ഷി​പ്പ​ണി​ക​ളു​മാ​യി സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് വി​ത്തു​പാ​കി ഞാ​റ് പാ​ക​മാ​യി​രു​ന്നെ​ങ്കി​ലും മ​ഴ​ക്കു​റ​വ് കാ​ര​ണം ന​ടീ​ല്‍ വൈ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​ല​രും ഇ​ത്ത​വ​ണ നെ​ല്‍​കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ന​ടീ​ല്‍ വൈ​കി​യ​തി​നാ​ല്‍ കൃ​ഷി​പ്പ​ണി​ക്കെ​ത്തി​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ പ​ല​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തും ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യോ​ടെ പാ​ട​ങ്ങ​ളി​ല്‍ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​യ​തോ​ടെ ക​ഴി​യു​ന്ന​ത്ര സ്ഥ​ല​ങ്ങ​ളി​ല്‍ കൃ​ഷി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ല​രും ഞാ​റു​ന​ടു​ന്ന​ത്. ബ​ത്തേ​രി താ​ലൂ​ക്കി​ലെ ഏ​റ്റ​വും വ​ലി​യ നെ​ല്‍​പ്പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൊ​ന്നാ​യ ക​ണ്ണ​ങ്കോ​ട്, ന​മ്പി​ക്കൊ​ല്ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​യ​ലു​ക​ള്‍ വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

ട്രാ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ച് വ​യ​ലൊ​രു​ക്ക​ലും ഞാ​റു​പ​റി​ക്ക​ലും ന​ടീ​ലും ഒ​രേ​സ​മ​യം പു​രോ​ഗ​മി​ക്കു​ന്നു. കാ​ല​വ​ര്‍​ഷം അ​നു​കൂ​ല​മാ​യി തു​ട​ര്‍​ന്നാ​ല്‍ ഇ​ത്ത​വ​ണ വി​ള​വ് മി​ക​ച്ച​താ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. അ​തേ​സ​മ​യം മ​ഴ വീ​ണ്ടും കു​റ​ഞ്ഞാ​ല്‍ കൃ​ഷി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ക​ര്‍​ഷ​ക​ര്‍ പ​ങ്കു​വ​യ്ക്കു​ന്നു. അ​തി​നാ​ല്‍ തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും മ​തി​യാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ.

Tags : NattuVishasham DistrictNews

Recent News

Corehub Up