x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ന്ദി​യോ​ട്ടെ പ​ട​ക്കവി​പ​ണി സ​ജീ​വ​മാ​കുന്നു

സ​ജി​കു​മാ​ർ കു​ന്നു​വി​ള
Published: November 1, 2026 06:22 AM IST | Updated: November 1, 2026 06:22 AM IST

പാ​ലോ​ട്: ദീ​പാ​വ​ലി നാ​ളി​ൽ ആ​കാ​ശ​ത്ത് വ​ർ​ണ​വി​സ്മ​യം തീ​ർ​ക്കാ​ൻ തെ​ക്ക​ൻ കേ​ര​ള​ത്തി​ന്‍റെ ശി​വ​കാ​ശി എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ന്ദി​യോ​ട് ഒ​രു​ങ്ങി. മേ​ഖ​ല​യി​ലെ നി​ർ​മാ​ണ​ശാ​ല​ക​ളും വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളും സ​ജീ​വം.

നേ​ര​ത്തെ ന​ന്ദി​യോ​ട് പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ സ് ഫോ​ട​നം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ല​വി​ൽ എ​ല്ലാ ലൈ​സ​ൻ​സി​ക​ളും കൂ​ടു​ത​ൽ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​ട​ക്ക നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ദീ​പാ​വ​ലി കൂ​ടാ​തെ പ​ട​ക്ക നി​ർ​മാ​ണ​ത്തി​ൽ കൂ​ടു​ത​ൽ വി​റ്റു​വ​ര​വു​ള്ള ഉ​ത്സ​വ സീ​സ​ണും ഇ​ത്ത​വ​ണ നി​ർ​മാ​താ​ക്ക​ൾ​ക്ക് ന​ഷ്ട​മു​ണ്ടാ​ക്കി​യി​ല്ല.

ജി​ല്ല​യി​ലെ പ​ട​ക്ക വി​പ​ണി​യി​ലെ മു​ക്കാ​ൽ​പ​ങ്കും ന​ന്ദി​യോ​ട്ടെ പ​ട​ക്ക​മേ​ഖ​ല​ക​ളി​ലേ​താ​ണ്. പ​ട​ക്ക നി​ർ​മാ​ണ​ത്തി​നാ​യു​ള്ള പ​ന​യോ​ല ശി​വ​കാ​ശി​യി​ൽ​നി​ന്നാ​ണ് എ​ത്തി​ക്കു​ന്ന​ത്. വെ​ടി​മ​രു​ന്നെ​ത്തു​ന്ന​ത് ശി​വ​കാ​ശി​യി​ൽ​നി​ന്നും ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​മാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്കോ ലൈ​സ​ൻ​സി​ക​ൾ​ക്കോ നി​ല​വി​ൽ ക്ഷേ​മ​നി​ധി​യോ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യോ ഇ​ല്ല.

എ​ന്നാ​ൽ ലൈ​സ​ൻ​സി​ക​ൾ ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​രു​പ​തോ​ളം ലൈ​സ​ൻ​സി​ക​ൾ​ക്കു കീ​ഴി​ൽ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹം, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ്, ബാ​ങ്ക് ലോ​ൺ തി​രി​ച്ച​ട​വ് തു​ട​ങ്ങി മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​നും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്ര​യം ദീ​പാ​വ​ലി നാ​ളി​ലെ പ​ട​ക്ക​ക്ക​ച്ച​വ​ട​മാ​ണ്. ലൈ​സ​ൻ​സ് പു​തു​ക്കാ​നാ​യി വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ മാ​സ​ങ്ങ​ളോ​ളം ക​യ​റി​യി​റ​ങ്ങേ​ണ്ടി വ​രു​ന്ന​തും ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മാ​റ്റ​വും മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു.
ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വെ​ടി​ക്കെ​ട്ടു​ക​ൾ ന​ട​ത്തു​ന്ന​തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ വ​രു​ത്തി പ​ട​ക്ക നി​ർ​മാ​ണ മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

Tags :

Recent News

Corehub Up