x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതിക്കപ്പലെത്തി

വെബ്ഡെസ്ക്
Published: November 1, 2026 06:28 AM IST | Updated: November 1, 2026 06:28 AM IST

എം​എ​സ്‌​സി‌ സ​ബ്രീ​ന ത്രീ ​

വി​ഴി​ഞ്ഞം: രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ഇ​റ​ക്കു​മ​തി​ക്കാ​യു​ള്ള ആദ്യ ക​പ്പ​ൽ എ​ത്തി​ച്ചേ​ർ​ന്നു. ട്രാ​ൻ​സ്ഷി​പ്മെ​ന്‍റ് ഹ​ബ്ബ് എ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പു​റ​മെ, കേ​ര​ള​ത്തി​ലെ ഇ​റ​ക്കു​മ​തി​ക്കാ​ർ​ക്ക് നേ​രി​ട്ട് സേ​വ​നം ന​ൽ​കു​ന്ന നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്കാ​ണ് ഇ​തോ​ടെ തു​റ​മു​ഖം ചു​വ​ടു​വെ​യ്ക്കു​ന്ന​ത്.​

ആ​ദ്യ ഇ​റ​ക്കു​മ​തി ക​ണ്ടെ​യ്ന​റി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങ് മൂ​ന്നി​നു രാ​വി​ലെ 11ന് ​വി​ഴി​ഞ്ഞം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.

ചൈ​ന​യി​ലെ നി​ങ്ബോ​യി​ൽ​നി​ന്നാ​ണ് വി​ഴി​ഞ്ഞ​ത്തേ​ക്ക് ആ​ദ്യ ഇ​ൻ​ബൗ​ണ്ട് ക​ണ്ടെ​യ് ന​ർ ബു​ക്ക് ചെ​യ്ത​ത്. എം​എ​സ്‌​സി‌ സ​ബ്രീ​ന ത്രീ ​എ​ന്ന ക​പ്പ​ലി​ലാ​ണ് ച​ര​ക്ക് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ എം​എ​സ് ആ​ൽ​ടെ​യ​ർ ഗ്രൂ​പ്പി​നു വേ​ണ്ടി, മ​റ്റൊ​രു തി​രു​വ​ന​ന്ത​പു​രം സ്റ്റാ​ർ​ട്ട​പ്പാ​യ ബി​എ​സ് 2ജി ​ലോ​ജി​സ്റ്റി​ക്‌​സ് ആ​ൻ​ഡ് ഷി​പ് ചാ​ൻ​ഡ​ലേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ക​ണ്ടെ​യ്ന​ർ ബു​ക്ക് ചെ​യ്ത​ത്. പ​ര​മ്പ​രാ​ഗ​ത പ്ലൈ​വു​ഡി​നു പ​ക​രം നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന എ​ൻ​ജി​നി​യ​ർ​ഡ് ബി​ൽ​ഡിം​ഗ് ബോ​ർ​ഡു​ക​ളു​ടെ ഫു​ൾ ക​ണ്ടെ​യ്ന​ർ ലോ​ഡാ​ണ് ഈ ​ച​ര​ക്കി​ലു​ള്ള​ത്.

ഇ​തി​നു​മു​മ്പ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ദൂ​രെ​യു​ള്ള തു​റ​മു​ഖ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​യി​രു​ന്ന അ​വ​സ്ഥ മാ​റി. ഇ​നി​മു​ത​ൽ ക​ണ്ടെ​യ്ന​റു​ക​ൾ വി​ഴി​ഞ്ഞ​ത്തു ത​ന്നെ ഇ​റ​ക്കി, ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് ന​ട​ത്തി കേ​ര​ള​ത്തി​ലെ വി​പ​ണി​ക​ളി​ലേ​ക്കു നേ​രി​ട്ടെ​ത്തി​ക്കാം. ഇ​തു സം​രം​ഭ​ക​ർ​ക്ക് ച​ര​ക്കു​ഗ​താ​ഗ​ത ചെ​ല​വും സ​മ​യ​വും വ​ലി​യ തോ​തി​ൽ ലാ​ഭി​ച്ചു ന​ൽ​കും. ച​ര​ക്ക് കൈ​കാ​ര്യ, ലോ​ജി​സ്റ്റി​ക്സ് വ​രു​മാ​നം സം​സ്ഥാ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ല​നി​ൽ​ക്കും. കൂ​ടാ​തെ ക​സ്റ്റം​സ് ബ്രോ​ക്ക​ർ​മാ​ർ, ഫ്രൈ​റ്റ് ഫോ​ർ​വേ​ഡ​ർ​മാ​ർ, ട്രാ​ൻ​സ്പോ​ർ​ട്ട​ർ​മാ​ർ, വെ​യ​ർ​ഹൗ​സ് ന​ട​ത്തി​പ്പു​കാ​ർ, തു​റ​മു​ഖ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടും. കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം വ്യാ​പാ​ര ക​വാ​ട​മാ​യി വി​ഴി​ഞ്ഞം മാ​റു​ന്ന​തി​ന്‍റെ​യും, പ്രാ​ദേ​ശി​ക സം​രം​ഭ​ക​രു​ടെ വ​ലി​യ മു​ന്നേ​റ്റ​ത്തി​ന്‍റെ​യും തെ​ളി​വാ​ണ് ഈ ​ആ​ദ്യ ഇ​റ​ക്കു​മ​തി.

Tags :

Recent News

Corehub Up