എടത്വ: കുന്തിരിക്കല്‍ തിരുഹൃദയ പള്ളിയില്‍ തിരുഹൃദയ തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോസഫ് കളരിക്കല്‍ കൊടിയേറ്റിന് മുഖ്യകാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍, ഫാ. തോമസ് കാരക്കാട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്മാരായ മാര്ട്ടിന് തൈപ്പറമ്പില്‍, സിബിച്ചന് കോനാട്ട്, തങ്കച്ചന് വെട്ടുകുഴി, ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യു അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, വിശു ദ്ധ കുര്‍ബാനയും നടന്നു.
13ന് വൈകിട്ട് 4.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശു ദ്ധ കുര്‍ബാന, സന്ദേശം-ഫാ. ബ്രിന്റോ മനയത്ത്. ജപമാലപ്രദക്ഷിണം- ഫാ. സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍. 14ന് തിരുനാള്‍ ദിനത്തില്‍ വൈകിട്ട് 4.30ന് തിരുനാള്‍ കുര്‍ബാന, സന്ദേശം-ഫാ. അന്‍സിലോ ഇലഞ്ഞിപ്പറമ്പില്‍, പ്രദക്ഷിണം-ഫാ. ആന്റണി നമ്പിയത്ത്.