x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ‌ടയിലെ ഒഴുക്ക് തടസപ്പെട്ട് സമീപ കെട്ടിടങ്ങളിൽ വെള്ളം കയറുന്നു


Published: June 13, 2026 12:25 AM IST | Updated: June 13, 2026 12:25 AM IST

 

മന്ത്രി മോൻസ് ജോസഫ് സ്ഥലം സന്ദർശിച്ചു

പാ​ലാ: വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ഓ​ട​യിലെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് ടൗ​ണി​ലെ കെ​ട്ടി​ട​ങ്ങ​ളിൽ വെ​ള്ളം ക​യ​റു​ന്ന​തും റോ​ഡ് ത​ക​ർ‍​ന്ന​തും കാണാൻ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് എത്തി. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഇ​ന്ന് രാ​വി​ലെ 11ന് ​കി​ഴ​ത​ടി​യൂ​ര്‍ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി​ളി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശവും ന​ല്‍​കി. ഇന്നലെ പാലായിൽ ഒ​രു ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​നെ​ത്തി​യ മ​ന്ത്രി​യോട് പൊ​തുപ്ര​വ​ര്‍​ത്ത​ക​ര്‍ നാ​ട്ടു​കാ​രു​ടെ ദു​രി​തം വി​വ​രി​ച്ച​പ്പോ​ൾ മ​ന്ത്രി ഉടൻതന്നെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കുകയായിരുന്നു.

പാ​ലാ ന​ഗ​ര​ത്തി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പു​ത്ത​ന്‍​പ​ള്ളി​ക്കു​ന്നി​ലെ ടാ​ങ്കു​ക​ള്‍ വൃ​ത്തി​യാ​ക്കു​മ്പോ​ഴു​ള്ള വെ​ള്ളം ഈ ​ഓ​ട​യി​ലൂ​ടെ​യാ​ണ് ആ​റ്റി​ലേ​ക്ക് എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ മൂ​ന്നു വ​ര്‍​ഷം മു​മ്പ് കി​സ്‌​കോ ജം​ഗ​ഷ​ന ് മു​ന്‍​ഭാ​ഗ​ത്ത് തി​ര​ക്കേ​റി​യ റോ​ഡി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ഓ​ട ത​ക​ര്‍​ന്ന് റോ​ഡ് താ​ഴ്ന്നിരു​ന്നു. ഈ ​ഭാ​ഗ​ത്തി​ന് പ​ക​രം റോ​ഡ​രികി​ലെ ഓ​ട​യി​ലേ​ക്ക് വെ​ള്ള​മെ​ത്തു​ന്ന വി​ധം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര്‍​മാ​ണം ന​ട​ത്തി. എ​ന്നാ​ല്‍ ഏ​താ​നും നാ​ളു​ക​ള്‍​ക്കു​ള്ളി​ല്‍ കി​സ്‌​കോ ബാ​ങ്കി​ന് സ​മീ​പം ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ക​യും വെ​ള്ളം കെ​ട്ടി​ട​ങ്ങ​ളു​ടെ സ​മീ​പ​ത്തേ​ക്ക് ക​യ​റു​ക​യും ചെ​യ്ത​തോ​ടെ നൂ​റു​ക​ണ​ക്കി​ന് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​വ​ര്‍ ബു​ദ്ധി​മു​ട്ടി​ലാ​യി. കി​ഴ​ത​ട​യൂ​ര്‍ ബാ​ങ്കി​ലേ​ക്കു​ള്‍​പ്പ​ടെ​യു​ള്ള റോ​ഡും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.

ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മുള്ള ഹോ​ട്ട​ലു​ക​ളിലെയും മറ്റു ക​ട​ക​ളി​ലെയും മാ​ലി​ന്യ​ങ്ങ​ള്‍ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പ്രദേശം ദു​ര്‍​ഗ​ന്ധപൂ​രി​ത​മാ​യി. കെ​ട്ടി​ട ഉ​ട​മ​ക​ള്‍ വാ​ട്ട​ര്‍ അഥോറി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി നി​ര്‍​മാ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തി ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ള​ത്തി​ലൂടെ നടക്കേണ്ട സാഹ ചര്യമാണ്. മ​ന്ത്രി​യോ​ടൊ​പ്പം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ബി​ജി ജോ​ജോ, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, ത​ങ്ക​ച്ച​ന്‍ മ​ണ്ണൂ​ശേ​രി, തോ​മ​സ് കാ​പ്പ​ന്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags : water to enter nearby buildings. Nattuvishesham District News

Recent News

Corehub Up