x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ട​ന്ത​റ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം പ​രി​ഭ്രാ​ന്തി പ​ര​ത്തി

വെബ് ഡെസ്ക്
Published: July 19, 2026 12:15 AM IST | Updated: July 19, 2026 12:15 AM IST

കാട്ടാനകൾ

ഗൂ​ഡ​ല്ലൂ​ര്‍: ദേ​വ​ര്‍​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ന്ത​റ മേ​ഖ​ല​യി​ല്‍ നാ​ല് ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ടം പ​രി​ഭ്രാ​ന്തി പ​ര​ത്തി. ക​മ്പാ​ടി​യി​ല്‍ മു​ഹ​മ്മ​ദി​ന്‍റെ തോ​ട്ട​ത്തി​ലെ ക​മ്പി​വേ​ലി ത​ക​ര്‍​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. കാ​ട്ടാ​ന​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങി പ​രാ​ക്ര​മം ന​ട​ത്തു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടും വ​നം​വ​കു​പ്പ് യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ക​മ്പാ​ടി​യി​ല്‍ ആ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ട്ടാ​ന​പ്പേ​ടി കാ​ര​ണം ജ​ന​ങ്ങ​ള്‍ ഇ​വി​ടെ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.

കു​ട്ടി​ക​ളെ മ​ദ്‌​റ​സ​യി​ലേ​ക്കും സ്‌​കൂ​ളി​ലേ​ക്കും ര​ക്ഷി​താ​ക്ക​ള്‍ ത​ന്നെ നേ​രി​ട്ട് കൊ​ണ്ടു​പോ​യി വി​ടു​ക​യാ​ണ് ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30വ​രെ ആ​ന​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ട്ടാ​ന​ക​ളെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ല. ആ​ന ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​യ്യം​മൂ​ല, മീ​നാ​ക്ഷി, കെ​ണി​യം​വ​യ​ല്‍, ത്രീ​ഡി​വി​ഷ​ന്‍ ഭാ​ഗ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.

Tags : Nattuvishesham District News

Recent News

Corehub Up