പ്രതീകാത്മക ചിത്രം
എസ്ഐമാരട മൂന്നു പൊലിസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കാസർഗോഡ്: പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ആളുടെ സഹോദരനെ സ്വകാര്യ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് എസ്ഐമാരടക്കം മൂന്നു പൊലിസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിലവിൽ കാസർഗോഡ് ബേക്കൽ പ്രിൻസിപ്പൽ എസ്ഐ ആയ കെ.പി. ശരത്, കൊല്ലം ശൂരനാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആർ. ശ്രീകുമാർ, ശാസ്താംകോട്ട സ്റ്റേഷനിലെ സിപിഒ വിപിൻ കുമാർ എന്നിവരെയാണ് പോലിസ് ആസ്ഥാനത്തെ ഐജി ഹർഷിത അട്ടല്ലൂരിയുടെ ഉത്തരവ് പ്രകാരം സസ്പെൻഡ് ചെയ്തത്.
ഈ വർഷം മേയ് 29നായിരുന്നു നടപടിക്കു കാരണമായ സംഭവം നടന്നത്. അന്ന് ശാസ്താംകോട്ട സ്റ്റേഷനിൽ ജോലിചെയ്തിരുന്ന മൂന്നു പൊലിസ് ഉദ്യോഗസ്ഥരും പോക്സോ കേസിലെ പ്രതിയെ അന്വേഷിച്ച് അടൂരിലെത്തുകയും പ്രതിയെ കിട്ടാതിരുന്നതിനാൽ അയാളുടെ മൂത്ത സഹോദരനെ സ്വകാര്യ കാറിൽ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു. പ്രതിയെ കണ്ടെത്താനെന്നപേരിൽ സഹോദരനെയുംകൊണ്ട് പല സ്ഥലങ്ങളിലേക്കായി സഞ്ചരിക്കുകയും വഴിയിൽവച്ച് ക്രൂരമായ മർദനത്തിനിരയാക്കുകയുമായിരുന്നു.
ഇയാളുടെ ജനനേന്ദ്രിയത്തിനുൾപ്പെടെ ഗുരുതരമായി പരിക്കേറ്റതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ രണ്ട് എസ്ഐമാരെയും സ്ഥലംമാറ്റിയിരുന്നു. തുടർന്ന് പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മൂന്നുപേരെയും സസ്പെൻഡ് ചെയ്തത്.
Tags : Nattuvishesham DistrictNews DeepikaNews case accused.