x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ ജ​ന​സ​ഭ ചേ​ര്‍​ന്നു


Published: December 21, 2025 11:28 PM IST | Updated: December 21, 2025 11:28 PM IST

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​യി​ൽ വി​ജ​യി​ച്ച ബി​നു പു​ളി​ക്ക​ക്ക​ണ്ടം, സ​ഹോ​ദ​ര​ൻ ബി​ജു പു​ളി​ക്ക​ക​ണ്ടം, ബി​നു​വി​ന്‍റെ മ​ക​ൾ ദി​യ ബി​നു എ​ന്നി​

പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ ആ​ര് ഭ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ച വാ​ര്‍​ഡു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം വോ​ട്ട​ര്‍​മാ​ര്‍ ഒ​ത്തു​ചേ​ര്‍​ന്ന് അ​ഭി​പ്രാ​യ​സ​മ​ന്വ​യം ന​ട​ത്തി. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ അ​ഭി​പ്രാ​യ​മാ​ണ് ജ​ന​സ​ഭ​യി​ല്‍ ഉ​യ​ര്‍​ന്ന​ത്. പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ചോ​ദ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ പേ​പ്പ​ര്‍ ന​ല്‍​കി​യി​രു​ന്നു.

മൂ​ന്നു വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നാ​യി മു​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. അ​ന്തി​മ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​നു പു​ളി​ക്ക​ക്ക​ണ്ടം പ​റ​ഞ്ഞു. ആ​ദ്യ ര​ണ്ടു വ​ര്‍​ഷ​ക്കാ​ലം ബി​നു​വി​ന്‍റെ മ​ക​ള്‍ ദി​യ​യ്ക്ക് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ന്നു. ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും നേ​താ​ക്ക​ള്‍ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

26 അം​ഗം ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ്-12, യു​ഡി​എ​ഫ്-10, സ്വ​ത​ന്ത്ര​ർ-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി നി​ല. ബി​നു പു​ളി​ക്ക​ക്ക​ണ്ടം, മ​ക​ള്‍ ദി​യ ബി​നു, ബി​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജു എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ള്‍. യു​ഡി​എ​ഫ് ഒ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക്കു ബ​ദ​ലാ​യി 19-ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി മാ​യ രാ​ഹു​ലി​ന്‍റെ നി​ല​പാ​ടും നി​ര്‍​ണാ​യ​ക​മാ​കും.

പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 13 മു​രി​ക്കും​പു​ഴ, 14 പ​രി​പ്പി​ക്കു​ന്ന്, 15 പാ​ലം​പു​ര​യി​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ര്‍​മാ​രു​ടെ ജ​ന​സ​ഭ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ലാ മു​രി​ക്കും​പു​ഴ പു​ളി​ക്ക​ക്ക​ണ്ട​ത്തി​ല്‍ ഓ​ര്‍​ച്ചാ​ര്‍​ഡ് റി​വ​ര്‍ മാ​ന്‍​ഷ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ര്‍​ന്ന​ത്.

Tags : Pala Nagar Sabha nattuvisesham local news

Recent News

Corehub Up