x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം കേ​ന്ദ്ര വി​ജ്ഞാ​പ​നം തി​രു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ്

വെബ് ഡെസ്ക്
Published: September 17, 2026 03:45 AM IST | Updated: September 17, 2026 03:45 AM IST

പ്രതീകാത്മക ചിത്രം

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ 13 വി​ല്ലേ​ജു​ക​ൾ പ​രി​സ്ഥി​തി ലോ​ല​മാ​യി (ഇ​എ​സ്എ)​ക​ര​ട് വി​ജ്ഞാ​പ​നം ചെ​യ്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി തി​രു​ത്തി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ജ്ഞാ​പ​ന​പ്ര​കാ​രം ജി​ല്ല​യി​ലെ തൃ​ശി​ലേ​രി, കി​ട​ങ്ങ​നാ​ട്, നൂ​ൽ​പ്പു​ഴ, അ​ച്ചൂ​രാ​നം, ചു​ണ്ടേ​ൽ, കോ​ട്ട​പ്പ​ടി, പേ​ര്യ, തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്, കു​ന്ന​ത്തി​ട​വ​ക, പൊ​ഴു​ത​ന, ത​രി​യോ​ട്, വെ​ള്ളാ​ർ​മ​ല വി​ല്ലേ​ജു​ക​ൾ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി​ക​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണി​ത്.

അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും. ഇ​ത് കാ​ർ​ഷി​ക, വ്യാ​പാ​ര മേ​ഖ​ല​ക​ള ബാ​ധി​ക്കും. ജ​ന​ജീ​വി​തം മു​ന്നോ​ട്ട് പോ​കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ടാ​കും. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത​വും പ്ര​തി​സ​ന്ധി​യി​ലാ​കും. ഊ​രു​ക​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​മ​ട​ക്കം നി​ല​യ്ക്കും.

ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജു​ക​ളെ​യും പ​രി​സ്ഥി​തി ലോ​ല പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ​ഗ്ധ സ​മി​തി​ക്ക് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, കൃ​ഷി​ഭൂ​മി, തോ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ര​ക്ഷി​ച്ച് വ​ന​മേ​ഖ​ല​ക​ൾ മാ​ത്രം ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് നി​ല​പാ​ട്. വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന മൗ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

കേ​ന്ദ്ര​ത്തി​നു മു​ന്പി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കേ​ണ്ട പ്രി​യ​ങ്ക ഗാ​ന്ധി എം​പി മൗ​ന​ത്തി​ലാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. സി.​കെ. ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ, കെ. ​റ​ഫീ​ഖ്, ഇ.​ജെ. ബാ​ബു, കെ.​ജെ. ദേ​വ​സ്യ, ഡി. ​രാ​ജ​ൻ, ഷാ​ജി ചെ​റി​യാ​ൻ, ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നൂ​ൽ​പ്പു​ഴ​യി​ൽ സ്പെ​ഷ്യ​ൽ ഗ്രാ​മ​സ​ഭ​ചേർന്ന് പ്ര​മേ​യം പാ​സാ​ക്കി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ സ്പെ​ഷ്യ​ൽ ഗ്രാ​മ​സ​ഭ​ക​ൾ ചേ​ർ​ന്ന് പ്ര​മേ​യം പാ​സാ​ക്കി. പ​ഞ്ച​യാ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ലും അ​ടി​യ​ന്ത​ര​മാ​യി ഗ്രാ​മ​സ​ഭ​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്താ​ണ് ജ​ന​വാ​സ​മേ​ഖ​ല​ക​ളെ ഇ​എ​സ്എ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ജി​ല്ല​യി​ലെ പ​തി​മൂ​ന്ന് വി​ല്ലേ​ജു​ക​ളാ​ണ് ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​ൽ കി​ട​ങ്ങ​നാ​ട്, നൂ​ൽ​പ്പു​ഴ വി​ല്ലേ​ജു​ക​ളി​ലാ​യാ​ണ് നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ള്ള​ത്. കാ​ടും​നാ​ടു​മാ​യി ഇ​ട​ക​ല​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ.
പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല വി​ജ്ഞാ​പ​നം വ​രു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടും.

അ​തി​നാ​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളേ​യും കൃ​ഷി​യി​ട​ങ്ങ​ളേ​യും പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​നാ​തി​ർ​ത്തി​ക​ളി​ൽ സീ​റോ പോ​യി​ന്‍റാ​യി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്പെ​ഷ്യ​ൽ ഗ്രാ​മ​സ​ഭ​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്ത് പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. 

ഈ ​പ്ര​മേ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന് അ​ടു​ത്ത​ദി​വ​സം പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ബോ​ർ​ഡ് മീ​റ്റിം​ഗ് വി​ളി​ച്ചു​ചേ​ർ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഗ്ര​മ​സ​ഭ​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്ത് ക്രോ​ഡീ​ക​രി​ച്ച് കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ക്കും.

Tags : District News Nattuvishesham Ecologically Sensitive Areas LDF

Recent News

Corehub Up