x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്പു​ഴ​ക്ക​രി ബ്ലോ​ക്ക് ജം​ഗ്ഷ​ൻ - എ​സ്എ​ൻ​ഡി​പി ശാ​ഖാ ​യോ​ഗം റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി

വെബ് ഡെസ്ക്
Published: October 14, 2026 12:24 AM IST | Updated: October 14, 2026 12:24 AM IST

യാ​ത്ര ദു​രി​ത​ത്തി​ലാ​യ മാ​ന്പു​ഴ​ക്ക​രി ബ്ലോ​ക്ക് ജം​ഗ്ക്ഷ​ൻ -എ​സ്എ​ൻ​ഡി​പി ശാ​ഖാ​യോ​ഗം റോ​ഡ്

മാ​ന്പു​ഴ​ക്ക​രി: വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്-​മാ​ന്പു​ഴ​ക്ക​രി എ​സ്എ​ൻ​ഡി​പി ശാ​ഖാ​യോ​ഗം വ​ക ക്ഷേ​ത്രം റോ​ഡി​ൽ യാ​ത്ര ദു​രി​ത​ത്തി​ലാ​യി നാ​ട്ടു​കാ​ർ. ടാ​റിം​ഗും മെ​റ്റ​ലിം​ഗും ത​ക​ർ​ന്ന റോ​ഡി​ൽ മ​ഴവെ​ള്ളം കെ​ട്ടി​നി​ല്ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി മാ​റു​ക​യും നാ​ട്ടു​കാ​രു​ടെ യാ​ത്ര ക​ടു​ത്ത ദു​രി​ത​ത്തി​ലാ​കു​ക​യു​മാ​യി​രു​ന്നു.

കു​ഞ്ഞു​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ വ​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​യ നൂ​റുക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് എ​സി റോ​ഡി​ലെ മാ​ന്പു​ഴ​ക്ക​രി ജം​ഗ്ഷ​നി​ലും അ​വി​ടെനി​ന്നു ച​ങ്ങ​നാ​ശേ​രി​യി​ലും ആ​ല​പ്പു​ഴ​യി​ലും എ​ത്താൻ സ​ഹാ​യി​ക്കു​ന്ന എ​ളു​പ്പമാ​ർ​ഗം കൂ​ടി​യാ​ണി റോ​ഡ്.

കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ൽ രാ​ത്രി പ​ല​പ്പോ​ഴും ടൂ​വീ​ല​റു​ക​ളും മ​റ്റും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​ണ്. കു​ണ്ടി​ലും കു​ഴി​യി​ലും വ്യാ​പ​ക​മാ​യി വെ​ള്ളം കെ​ട്ടി​നി​ല്ക്കാ​ൻ തു​ട​ങ്ങി​യ​തോടെ യാ​ത്ര അ​തീ​വ ദു​ർ​ഘ​ട​മാ​യി മാ​റി. അ​ടി​യ​ന്തര പ​രി​ഹാ​രത്തിന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് തയാ​റാ​കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up