മോണ്. ഡോ. വിന്സന്റ് കെ. പീറ്റര് നിര്വഹിക്കുന്നു.
വെള്ളറട: തെക്കന് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ആത്മീയ ജീവകാരുണ്യ നവോഥാനത്തിന് ശക്തമായ നേതൃത്വം നല്കിയ ദൈവദാസന് ഫാ. മുതിയാവിള അദേതാത്തൂസിന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നു. സമന്വയ വിഷന്റെ ബാനറില് നെറ്റ് വര്ക്ക് മീഡിയയാണ് ചിത്രം ഒരുക്കുന്നത്.
തെക്കന് കുരിശുമല സംഗമവേദിയില് നടന്ന ചടങ്ങില് ചിത്രത്തിന്റെ ക്രിയേറ്റിവ് ഹെഡ് മോണ്. ഡോ. വിന്സന്റ് കെ. പീറ്റര് പൂജാകര്മം നിര്ലഹിച്ചു. സംവിധായകന് വി.വി. വില്ഫ്രഡ് അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് അനില്, ഫാ. അരുണ് പി. ജിത്ത്, ഫാ. സെബാസ്റ്റ്യന് മൈക്കിള്, ഫാ. അരുണ് കുമാര്, ഫാ. സ്റ്റാന്ലി രാജ്, ബിജിആര്. ഗ്രൂപ്പ് ചെയര്മാന് മുതിയാവിള ഷാജി, സിസ്റ്റര് നിധി ജീസസ്, സിസ്റ്റര് സില്വിസ്റ്റര് തുടങ്ങിയവർ പങ്കെടുത്തു.
ജയന്തി സ്വാഗതവും പ്രജിത്ത് നന്ദിയും പറഞ്ഞു. തുടര്ന്ന് വല്യച്ചന് ഫാ. അദേതാത്തൂസിന്റെ ജീവചരിത്രവും വേദിയില് അവതരിപ്പിച്ചു. സമന്വയ വിഷന് ഒരുക്കിയ ആദ്യചിത്രം അരയനും അമരക്കാരനും അടുത്ത മാസം കേരളത്തിലെ തീയേറ്ററുകളില് പ്രദര്ശനത്തിനെത്തുമെന്നു സംഘാടകര് അറിയിച്ചു. തുടർന്നു സ്നേഹവിരുന്നും നടന്നു.
Tags : Nattuvishesham DistrictNews DeepikaNews ceremony