x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തെ കു​ഴി​ക​ൾ മൂ​ടി​

വെബ് ഡെസ്ക്
Published: August 20, 2026 12:54 AM IST | Updated: August 20, 2026 12:54 AM IST

ത​ല​യോ​ല​പ​റ​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തെ വ​ൻ​കു​ഴി​ക​ൾ മൂ​ടി ഇന്‍റർലോ​ക്ക് ക​ട്ട​ക​ൾ​പാ​കി​യ​പ്പോ​ൾ.

ത​ല​യോ​ല​പ്പ​റ​മ്പ്: ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഫ​ലം ക​ണ്ടു. ത​ല​യോ​ല​പ​റ​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്ത് രൂ​പ​പ്പെ​ട്ട വ​ൻ​ഗ​ർ​ത്ത​ങ്ങ​ൾ അ​ധി​കൃ​ത​ർ ഇ​ന്ന​ലെ മൂ​ടി ഇ​ന്‍റർലോക്ക് ക​ട്ട​ക​ൾ പാ​കി ക​മ​നീ​യ​മാ​ക്കി. വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോറി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ​ൻ​കു​ഴി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ സ്റ്റാ​ൻ​ഡി​ൽ നി​ന്ന് പു​റ​ത്തേ​ക്കെ​ടു​ത്ത ബ​സ് കു​ഴി​യി​ലേ​യ്ക്കി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ ബ​സി​ലേ​ക്ക് ക​യ​റി​യ വീ​ട്ട​മ്മ പി​ടി​വി​ട്ട് താ​ഴെ വീ​ണ​തും സ്റ്റാ​ൻ​ഡി​ലേ​യ്ക്ക് വ​ന്ന ബ​സ് കു​ഴി​യി​ൽ ചാ​ടി​യ​തി​നെത്തുട​ർ​ന്ന് നി​ന്നുപോ​യ​ത് പ്ര​ധാ​ന നി​ര​ത്തി​ൽ ഏ​താ​നും മി​നി​ട്ട് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കി​യ​തും ജ​ന​രോ​ഷ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും സ്റ്റാ​ൻ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കുന്നതിൽ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​നാ​സ്ഥ കാ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് ദീ​പി​ക നി​ര​വ​ധി ത​വ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Tags : Nattuvishesham Local News previous potholes bus stand

Recent News

Corehub Up