x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത​ മ​ഴ​യി​ൽ പ​ഴ​ഞ്ചി​റ​ കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്നു


Published: July 4, 2026 10:08 PM IST | Updated: July 4, 2026 10:08 PM IST

ക​ന​ത്ത മ​ഴ​യി​ൽ ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​ഞ്ചി​റ​കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്ന​പ്പോ​ൾ.

 

മാ​ങ്കാം​കു​ഴി: നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​ഞ്ചി​റ​കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്നു. മാ​ർ​ക്ക​റ്റ് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ കു​ള​ത്തി​ൽ ജ​ല​നി​ര​പ്പുയ​രു​ന്നു​ണ്ട്. സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ഒ​രു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം 2024 ഒ​ക്‌​ടോ​ബ​റി​ൽ ന​ട​ന്നി​രു​ന്നു.


ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ള​ത്തി​ന് ചു​റ്റും സം​ര​ക്ഷ​ണഭി​ത്തി​യു​ടെ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഒ​രു ഭാ​ഗം ഇ​പ്പോ​ൾ ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. മാ​ങ്കാം​കു​ഴി മാ​ർ​ക്ക​റ്റി​ന് വ​ട​ക്കു​വ​ശ​ത്ത് ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലാ​ണ് പ​ഴ​ഞ്ചി​റ​കു​ളം സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​ശാ​സ്ത്രീ​യ​നി​ർ​മാ​ണം മൂ​ലം ഒ​ഴു​ക്ക് നി​ല​യ്ക്കു​ക​യും വെ​ള്ള​വും പാ​യ​ലും കെ​ട്ടി​ക്കി​ട​ന്ന് സ​മീ​പ വാ​സി​ക​ൾ​ക്ക് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും മു​മ്പ് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കു​ളം ശു​ചീ​ക​രി​ച്ച് പാ​യ​ലും മാ​ലി​ന്യ​വും നീ​ക്കം ചെ​യ്തി​രു​ന്നു.

Tags : Nattuvishesham District news

Recent News

Corehub Up